ശബരിമല വിധിയിൽ ശ്രദ്ധേയമായ 7 നിരീക്ഷണങ്ങൾ
Last Updated:
ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അഞ്ച് ജഡ്ജിമാരിൽ നാലുപേർ ഒരേ നിലപാട് സ്വീകരിച്ചപ്പോൾ ജസ്റ്റിസ് ഇന്ദു മൽഹോത്ര സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സുപ്രീം കോടതിയുടെ ചരിത്ര വിധിയിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ...
1. വിശ്വാസത്തിൽ വേർതിരിവ് പാടില്ലെന്നും തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
2. ശാരീരികവും ജൈവികവുമായ പ്രത്യേകതകൾ വിവേചനത്തിന് കാരണമാകരുത്.
3. ശബരിമലയിലെ അയ്യപ്പ ഭക്തൻമാരെ പ്രത്യേക ഗണമായി കാണാനാവില്ല
4. ഭരണഘടനയുടെ പാർട്ട്-3 അനുശാസിക്കുന്ന മൗലികാവകാശങ്ങൾ സമൂഹത്തിന്റെ പരിവർത്തനത്തിന് അനിവാര്യമാണെന്ന് ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി
5. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21-ാം വകുപ്പിന്റെ ലംഘനവുമാണെന്ന് കോടതി നിരീക്ഷിച്ചു.
advertisement
6. 41 ദിവസത്തെ വ്രതം സ്ത്രീകൾക്ക് അനുഷ്ഠിക്കാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സ്ത്രീകളെ ദുർബലരായി കാണുന്നതാണ് ഈ വാദമെന്നും ജസ്റ്റിസ് നരിമാൻ
7. മത നിയമങ്ങൾ വെച്ചുപുലർത്താൻ മതങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഏതു രീതിയിലുള്ള മത നിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2018 11:34 AM IST


