Sabarimala|ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി ക്യാമറകൾ; ശബരിമലയിൽ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും
- Published by:Naseeba TC
- news18-malayalam
Last Updated:
ക്ഷേത്രപരിസരം 24 മണിക്കൂറും സിസിടിവി ക്യാമറ വലയത്തിലാണ്
ശബരിമല: തീർത്ഥാടകർ കടന്ന് പോകുന്ന വഴികളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. അതിനാൽ വന്യമൃഗങ്ങളുടെ സാന്നിധ്യം അറിയുന്നതിനും മറ്റ് സുരക്ഷാ വിലയിരുത്തലുകള്‍ നടത്തുന്നതിനുമാണ് സിസിടിവി ക്യാമറകൾ (CCTV)സ്ഥാപിച്ചിരിക്കുന്നത്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി ക്യാമറകളാണ് നിരീക്ഷണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രപരിസരം 24 മണിക്കൂറും സിസിടിവി ക്യാമറ വലയത്തിലാണ്.
നിരീക്ഷണ കാമറകളുടെ പ്രധാന കണ്‍ട്രോള്‍ റൂം പമ്പയിലാണ്. പോലീസിന്റെ നിരീക്ഷണ ക്യാമറകൾക്ക് പുറമെ വിവിധ ഇടങ്ങളിലായി ദേവസ്വം വിജിലന്‍സും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പോലീസിന്റെ സിസിടിവി ക്യാമറകള്‍ ശ്രീകോവില്‍, നടപ്പന്തല്‍, അപ്പം -അരവണ കൗണ്ടര്‍, മരക്കൂട്ടം, പമ്പ തുടങ്ങിയ ഇടങ്ങളിലും ഉണ്ട്. പരമ്പരാഗത പാതയില്‍ നീലിമല ഭാഗത്തും, അപ്പാച്ചിമേട്, ശബരീപീഠം തുടങ്ങിയ ഇടങ്ങളിലാണ് സിസിടിവി ക്യാമറകൾ ഒരുക്കിയിരിക്കുന്നത്.
കെല്‍ട്രോണാണ് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്.
Also Read-Sabarimala|മണ്ഡലകാലത്തെ വരുമാനം 32 കോടി കവിഞ്ഞു; ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്
advertisement
സുരക്ഷയുടെ ഭാഗമായി ബോംബ് സ്‌ക്വാഡ്, മെറ്റല്‍ ഡിറ്റക്ടര്‍, എക്‌സ്‌റേ സ്‌കാനര്‍ തുടങ്ങിയ പരിശോധനകള്‍ നടപ്പന്തല്‍, വാവര്‍നട, വടക്കേനട എന്നിവിടങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട് . ബോംബ് സ്‌ക്വാഡിന്റെ ടീം ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലാണ് നിരീക്ഷണം നടത്തുന്നത്.സന്നിധാനത്തെ കണ്‍ട്രോള്‍ റൂം മേല്‍നോട്ടം പോലീസ് സ്‌പെഷല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് എസ്പിയുമായ എ.ആര്‍. പ്രേംകുമാറിനാണ്. തീർത്ഥാടകർ കടന്നുപോകുന്ന മുഴുവൻ വഴികളിലും സിസിടിവി ക്യാമറയിലൂടെ സുരക്ഷ ഉറപ്പാക്കാണ് പോലീസിന്റെ തീരുമാനം. മണ്ഡല കാലത്തിന്റെ ആദ്യദിനങ്ങളിൽ 20000 ത്തിനു താഴെ ഭക്തരാണ് സന്നിധാനത്തേക്ക് പ്രതിദിനം എത്തിയിരുന്നത്.
advertisement
എന്നാൽ കൂടുതൽ ഇളവുകൾ വന്നതോടെ ഭക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. നിലവിൽ 35,000 ലധികം ഭക്തരാണ് പ്രതിദിനം സന്നിധാനത്തേക്ക് എത്തുന്നത്. ഈ മാസം 26നാണ് മണ്ഡലപൂജ നടക്കുക. അതിനാൽ മണ്ഡലപൂജയോടെ അനുബന്ധിച്ചുള്ള ദിനങ്ങളിൽ ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കു വഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2021 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala|ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി ക്യാമറകൾ; ശബരിമലയിൽ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും