• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | പോക്സോ കേസ് ഇരയായ എട്ട് വയസുകാരി കുളത്തിൽ മരിച്ച നിലയിൽ

Found Dead | പോക്സോ കേസ് ഇരയായ എട്ട് വയസുകാരി കുളത്തിൽ മരിച്ച നിലയിൽ

കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി കുട്ടി കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഇടുക്കി: പോക്സോ കേസ് (POCSO Case) ഇരയായ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു. ഇടുക്കി (Idukki) വണ്ടൻമേട് പതിനാറ് ഏക്കറിലാണ് തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയായ കുട്ടിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി കുട്ടി കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

    പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ പ്രതിയായ 52-കാരനായ കുമളി സ്വദേശിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹതയൊന്നും ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. കളിക്കുന്നതിനിടെ കുട്ടി കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് മറ്റ് കുട്ടികളും മൊഴി നൽകിയിരിക്കുന്നത്.

    പൂർണ ഗർഭിണി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും നഷ്ടമായി


    ഹരിയാന: പൂർണ ഗർഭിണിയായ സ്ത്രീയെ വീട്ടിൽ കൊല്ലപ്പെട്ട (Murder)നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും പണവും സ്വർണവും നഷ്ടമായിട്ടുണ്ട്. ഹരിയാനയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യുവതിയുടെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

    Also read- തലശേരിയില്‍ അമ്മയും ആറുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

    സന്തോഷി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ഭർത്താവ് സന്തോഷ് കുമാറിനും ഭർതൃമാതാവിനുമൊപ്പം ഡിഎൽഎഫ് കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. കർച്ചയ്ക്കിടയിലെ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ ബാത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ അലമാര തകർത്ത നിലയിലാണ്.

    സന്തോഷിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിൽ നിർമാണ പ്രവർത്തികൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തുന്നവർ വെള്ളത്തിനായി സന്തോഷിയുടെ വീട്ടിലാണ് വന്നിരുന്നത്. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഭർത്താവിന്റെ ആരോപണം.

    Also Read- പത്തു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഡെപ്യൂട്ടി തഹസില്‍ദാർക്ക് 17 വര്‍ഷം തടവുശിക്ഷ

    സംഭവത്തെ കുറിച്ച് യുവതിയുടെ ഭർത്താവ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച്ച വൈകിട്ട് വെള്ളം കുടിക്കാനെന്ന വ്യാജേന ചിലർ വീട്ടിലെത്തിയിരുന്നു. ഇവർ എഴുപത് വയസ്സുള്ള തന്റെ അമ്മയെ തള്ളി മാറ്റി ഗർഭിണിയായ ഭാര്യയെ വലിച്ചിഴച്ച് മുറിയിൽ കയറ്റി വാതിൽ അടച്ചു. ഇവിടെ വെച്ച് ഭാര്യയെ കൊലപ്പെടുത്തി രണ്ട് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമായി കടന്നു കളയുകയായിരുന്നു.

     Also Read- അമ്മയോട് പരാതി പറയുന്നതിന് പ്രതികാരം; 13കാരന്‍ അയല്‍ക്കാരിയുടെ കൈക്കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്നു

    അതേസമയം, മകളുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്ന ആരോപണവുമായി യുവതിയുടെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സന്തോഷ് കുമാർ മകളെ കൊലപ്പെടുത്തി കവർച്ചാ കഥ കെട്ടിച്ചമച്ചതാണെന്നാണ് ഇവർ ആരോപിക്കുന്നത്.

    രണ്ട് ടീമുകളായാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
    Published by:Naveen
    First published: