തിരുവനന്തപുരം: പത്ത് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാരായ (Deputy tehsildar) പിതാവിന് 17 വര്‍ഷം തടവുശിക്ഷയും 16.5 ലക്ഷം പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി കെ വി രജനീഷിന്റേതാണ് വിധി.
2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തത്.
ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകള്‍ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത്പ്രസാദ്, അഭിഭാഷകരായ ഹശ്മി വി ഇസഡ്, ബിന്ദു വി സി എന്നിവരാണ് കോടതിയില്‍ ഹാജരായത്.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; പാരലൽ കോളജ് അധ്യാപകൻ അറസ്റ്റിൽട്യൂഷൻ സെന്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പാരലൽ കോളജ് അധ്യാപകൻ അറസ്റ്റിൽ. വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബു (55) വിനെയാണ് നാദാപുരം പൊലീസ് പോക്സോ വകുപ്പ് (Pocso) ചേർത്ത് അറസ്റ്റ് ചെയ്തത്.
Also Read-
Theft| ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് 7350 രൂപയ്ക്ക് മദ്യം വാങ്ങിയ യുവാക്കൾ 1380 രൂപയുടെ മദ്യകുപ്പി മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽതിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ട്യൂഷൻ സെന്ററിൽ വച്ച് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാർഥിനി രക്ഷിതാക്കളെ വിവരം അറിയിച്ചു. വിദ്യാർഥിനിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Also Read-
Murder | പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ അടിച്ചുകൊന്നുപൊലീസ് കേസെടുത്തതിന് പിന്നാലെ മർദനമേറ്റ നിലയിൽ വെള്ളൂർ പ്രധാനമന്ത്രി റോഡിൽ കണ്ടെത്തിയ ബാബുവിനെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി അജ്ഞാതർ ട്യൂഷൻ സെന്റർ അടിച്ച് തകർക്കുകയും ഓഫീസിലെ ഫയലുകൾ തീ വച്ച് നശിപ്പിക്കുകയും ചെയ്തു. ട്യൂഷൻ സെന്ററിന്റെ നെയിം ബോർഡുകളും തകർത്തു. ഒരു മാസം മുൻപാണ് ബാബുവിന്റെ നേതൃത്വത്തിൽ വെള്ളൂർ- ചാലപ്രം റോഡിൽ വാടക കെട്ടിടത്തിൽ ട്യൂഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.