ലോകകപ്പിൽ ബ്രസീൽ തോറ്റ മത്സരം കാണുന്നതിനിടെ സ്ട്രോക്ക് വന്ന ആരാധകനായ ഫുട്ബോൾതാരം ഗുരുതരാവസ്ഥയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ക്വാർട്ടർ ഫൈനലിൽ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം കാണുന്നതിനിടെയായിരുന്നു സംഭവം
കൊച്ചി: ലോകകപ്പ് ഫുട്ബോൾ 2022ൽ ബ്രസീൽ തോറ്റ മത്സരം കണ്ട് സ്ട്രോക്ക് വന്ന ബ്രസീൽ ആരാധകനായ ഫുട്ബോൾ താരം ഗുരുതരാവസ്ഥയിൽ. കാക്കനാട് പാറയ്ക്കാമുകൾ കളപ്പുരയ്ക്കൽ കെ.പി അക്ഷയ് (അച്ചു-23) ആണ് ചികിത്സയിൽ കഴിയുന്നത്.
ക്വാർട്ടർ ഫൈനലിൽ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം കാണുന്നതിനിടെയായിരുന്നു സംഭവം. പാറയ്ക്കാമുഗളിലെ ബിഗ് സ്ക്രീനിൽ മത്സരം കാണുമ്പോഴാണ് അക്ഷയ് നിലത്തുവീണത്. കളി തോറ്റതിന്‍റെ നിരാശയിൽ അക്ഷയ് നിലത്തുകിടക്കുകയാണെന്നാണ് സുഹൃത്തുക്കൾ കരുതിയത്.
എന്നാൽ രാവിലെ ആയിട്ടും അക്ഷയ് എഴുന്നേൽക്കാതെ വന്നതോടെയാണ് ഉടൻ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ അമിത രക്തസമ്മർദ്ദം മൂലം തലച്ചോറിൽ രക്തം കട്ടപിടിച്ചതാണെന്നും ഗുരുതരവാസ്ഥയിലാണെന്നും ഡോക്ടർമാർ കണ്ടെത്തി.

advertisement
തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുന്നതിനാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. യുവാവിന്‍റെ ചികിത്സയ്ക്കായി ഏകദേശം 18 ലക്ഷത്തോളം രൂപ വേണ്ടിവരും. എന്നാൽ നിർധന കുടുംബത്തിലെ അംഗമായ അക്ഷയ്-യുടെ ജീവൻ രക്ഷിക്കാനായി നാട്ടുകാരും സുഹൃത്തുക്കളും കൈകോർക്കുകയാണ്. സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ ക്ലബുകൾക്കുവേണ്ടി കളിക്കുന്ന അക്ഷയ്-യുടെ ചികിത്സയ്ക്കായി ധനസഹായം സമാഹരിക്കാൻ പ്രത്യേക ബാങ്ക് അക്കൌണ്ടും ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2022 7:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോകകപ്പിൽ ബ്രസീൽ തോറ്റ മത്സരം കാണുന്നതിനിടെ സ്ട്രോക്ക് വന്ന ആരാധകനായ ഫുട്ബോൾതാരം ഗുരുതരാവസ്ഥയിൽ


