advertisement

കാലിൽചുറ്റിയ പാമ്പ് ആഞ്ഞുകൊത്തി; സ്ഥാനാർത്ഥി രക്ഷപെട്ടത് തലനാരിഴയ്ക്ക്

Last Updated:

അറിയാതെ ചവിട്ടിയതോടെ പാമ്പ് റീനയുടെ കാലിൽ ചുറ്റുകയും ആഞ്ഞു കൊത്തുകയുമായിരുന്നു. ഉടൻ തന്നെ കാൽ ശക്തമായി കുടഞ്ഞു പാമ്പിനെ വേർപെടുത്തി.

തിരുവനന്തപുരം; പ്രചരണം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു. കല്ലമ്പലം നാവായിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി റീന ഫസലിനാണ്(42) പാമ്പുകടിയേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിൽ സന്ധ്യയോടെ വീട്ടിലേക്ക് എത്തി ഗേറ്റു തുറന്നു അകത്തേക്ക് കടക്കുമ്പോഴാണ് റീനയ്ക്കു പാമ്പുകടിയേറ്റത്. അറിയാതെ ചവിട്ടിയതോടെ പാമ്പ് റീനയുടെ കാലിൽ ചുറ്റുകയും ആഞ്ഞു കൊത്തുകയുമായിരുന്നു. ഉടൻ തന്നെ കാൽ ശക്തമായി കുടഞ്ഞു പാമ്പിനെ വേർപെടുത്തി.
ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ റീനയെ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് ബോധരഹിതയായ റീനയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉഗ്ര വിഷമുള്ള ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് റീനയെ കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. സമയത്തുതന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്നും ഡോക്ടർമാർ അറിയിച്ചു.
advertisement
റീന അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. പ്രദേശത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകയാണ് റീന. നാവായിക്കുളം സഹകരണ ബാങ്കിൽ അറ്റൻഡർ ആയിരുന്നു റീന. ബാങ്ക് ജോലി രാജിവെച്ചശേഷമാണ് റീന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാലിൽചുറ്റിയ പാമ്പ് ആഞ്ഞുകൊത്തി; സ്ഥാനാർത്ഥി രക്ഷപെട്ടത് തലനാരിഴയ്ക്ക്
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement