ആളുകളെ ബോട്ടിലേക്ക് വിളിച്ചു കയറ്റുന്നതിനൊപ്പം നാട്ടുകാരുടെ മുന്നറിയിപ്പ്: പ്രചരിക്കുന്ന വീഡിയോ താനൂരിൽ നിന്നല്ല

Last Updated:

അപകടയാത്രക്ക് മുൻപേ തന്നെ ജീവനക്കാർക്ക് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്

മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടം കേരളക്കരയാകെ കണ്ണീരാലാഴ്ത്തിയിരിക്കുകയാണ്. ഇരുപതുപേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 35-ല്‍ കൂടുതല്‍ ആളുകളെ കയറ്റിയതും അപകടത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ വാർത്തയ്ക്ക് പിന്നാലെ താനൂരില്‍ അപകടത്തിൽപ്പെട്ട ബോട്ടിന്റെതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
ഈ വ‍ീഡിയോ താനൂരിലെ ബോട്ടപകടവുമായോ അപകടത്തിൽപ്പെട്ട ബോട്ടിന്റേതുമല്ല എന്നതാണ് വാസ്തവം. നിർത്തിയിട്ടിരിക്കുന്ന ബോട്ടിലേക്ക് ആളുകലെ വിളിച്ചുകയറ്റുന്നതും സമീപത്ത് നിൽക്കുന്ന നാട്ടുകാർ അപകട മുന്നറിയിപ്പ് നല്‍കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്.
കരയിൽ നിന്ന് പകർത്തിയ ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ താനൂരില്‍ അപകടത്തിൽപ്പെട്ട ബോട്ടെന്ന പേരിൽ പ്രചരിക്കുന്നത്. ഇനിയും ആളുകളെ കയറ്റിയാൽ അപകടമുണ്ടാകുമെന്ന് വിളിച്ചുപറയുന്നതും ഇനിയും രണ്ടാൾക്കു കൂടി കയറാമെന്ന് പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ‌ നിന്ന് കേൾക്കാവുന്നതാണ്.
advertisement
അപകടയാത്രക്ക് മുൻപേ തന്നെ ജീവനക്കാർക്ക് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങളും താനൂരിലെ തൂവൽതീരത്തിന് സമീപം അപകടത്തിൽപ്പെട്ട ബോട്ടിന്റെ ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോൾ‌ തന്നെ വ്യക്തമാണ് പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന്.
അപകടത്തിൽപ്പെട്ട ബോട്ടിൽ വെള്ളയിൽ കടുംനീല, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ഡിസൈനുകളാണ് ഉള്ളത്. ദൃശ്യങ്ങളിലുള്ള ബോട്ടിന്റെ നിറം വെള്ളയാണെങ്കിലും ബോഡിയിൽ നൽകിയിരിക്കുന്ന ഡിസൈനിന്റെ നിറം ഇളംനീലയാണ്. കൂടാതെ വീഡിയോയിലെ ബോട്ടിൽ ‘കടവ് ബോട്ട’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
advertisement
പ്രചരിക്കുന്ന വീഡിയോ യഥാർഥത്തിൽ പൊന്നാനി പടിഞ്ഞാറേക്കര അഴിമുഖത്തിന് സമീപത്തു നിന്നുള്ളതാണ്. ഭാരതപ്പുഴയിലൂടെ സർവീസ് നടത്തുന്ന വിനോദസഞ്ചാര ബോട്ടിന്റെതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആളുകളെ ബോട്ടിലേക്ക് വിളിച്ചു കയറ്റുന്നതിനൊപ്പം നാട്ടുകാരുടെ മുന്നറിയിപ്പ്: പ്രചരിക്കുന്ന വീഡിയോ താനൂരിൽ നിന്നല്ല
Next Article
advertisement
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement