'ആരുടെയും കാല് പിടിച്ചിട്ടല്ല, ഗ്രൂപ്പുകാരുടെ പെട്ടി തൂക്കിയിട്ടല്ല മത്സരിക്കാന്‍ അവസരം കിട്ടിയത്'; KPCC-ക്ക് അബ്ദുള്ളക്കുട്ടി നൽകിയ മറുപടി
Last Updated:
മോദിയെക്കാള്‍ മഹാത്മാ ഗാന്ധിയെയാണ് വാഴ്ത്തുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റ് വരികൾക്കിടയിലൂടെ വായിച്ചാൽ മനസിലാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു
ആരുടെയും കാല് പിടിച്ചിട്ടോ, ഗ്രൂപ്പുകാരുടെ പെട്ടി തൂക്കിയിട്ടോ അല്ല കണ്ണൂരും തലശേരിയിലും മത്സരിക്കാൻ അവസരം കിട്ടിയതെന്ന് എ.പി. അബ്ദുള്ളക്കുട്ടി. മോദി സ്തുതി വിഷയത്തിൽ കെ.പി.സി.സി നേതൃത്വത്തിന് നൽകിയ മറുപടിയിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം പറയുന്നത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. അനാവാശ്യ വിവാദങ്ങൾ മാത്രമാണ് ഉണ്ടായത്. മോദിയെക്കാള്‍ മഹാത്മാ ഗാന്ധിയെയാണ്
വാഴ്ത്തുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റ് വരികൾക്കിടയിലൂടെ വായിച്ചാൽ മനസിലാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
KPCC-ക്ക് അബ്ദുള്ളക്കുട്ടി നൽകിയ മറുപടിയുടെ പൂർണരൂപം
KPCC പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍
അയച്ച വിശദീകരണ നോട്ടീസ് കിട്ടി
ഗാന്ധിയോട് മോദിയെ ചേര്‍ത്ത് പുകഴ്ത്തി ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണത്രേ
പാര്‍ട്ടിയില്‍ കേവലം മൂന്നണ മെമ്പര്‍ മാത്രമായ,
ഒരു ഭാരവാഹിയുമല്ലാത്ത എന്നോട് പാര്‍ട്ടി ചട്ടമനുസരിച്ച് വിശദീകരണം ചോദിക്കേണ്ടത് KPCC തന്നെയാണോ?
advertisement
എന്ന സാങ്കേതികത്വം പറഞ്ഞ് ,അതില്‍ പിടിച്ച് തൂങ്ങി മറുപടി അയക്കാതിരിക്കുന്നില്ല
ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല
അനാവശ്യ വിവാദങ്ങള്‍ മാത്രമാണ് ഉണ്ടായത്
ഫെയ്‌സ് ബുക്ക് പോസ്റ്റ് അതിലെ ഒരോ വരികളേയും സാക്ഷി പറയിപ്പിക്കാന്‍ എനിക് ഉറപ്പുണ്ട്
കോണ്‍ഗ്രസ്സ് വിഭാവനം ചെയ്യുന്നത് പോലെ...
'മന:സാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് സത്യസന്ധമായി നിര്‍ഭയമായി പറയാന്‍ ഒരോ അംഗത്തിനും അവകാശമുണ്ട് '
എന്റെ FB പോസ്റ്റ് വരികള്‍ക്കിടയില്‍ വായിച്ചാല്‍ മോദിയെക്കാള്‍ മഹാത്മാ ഗാന്ധിയെയാണ്
വാഴ്ത്തുന്നത്... എന്ന് മനസ്സിലാകും
advertisement
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ പരാജയത്തിന്റെ ആഴം പഠിക്കുന്നതിന് BJP യുടെ വിജയത്തിന്റെ ഉയരം മനസ്സിലാക്കണം ആ സദുദ്ദേശത്തോടെയാണ് എന്റെ FB കുറിപ്പ്
എന്നിട്ടും എന്നെ വിളിച്ചു ഒരു വാക്ക് ചോദിക്കുന്നതിന് മുമ്പ്
മുല്ലപ്പള്ളി സാര്‍ മുന്‍വിധിയോടെയാണ്
മാധ്യമങ്ങളോട് പ്രതികരിച്ചത്...
അത് ഇങ്ങനെയായിരുന്നു
'വിശദീകരണം ചോദിക്കേണ്ട ആവിശ്യം പോലും ഉദിക്കുന്നില്ല
എങ്കിലും ഒരു മര്യാദയുടെ പേരില്‍ നോട്ടീസ് അയക്കുന്നു...
തൊട്ട് പിന്നാലെ വീക്ഷണം പത്രം
എഡിറ്റോറിയല്‍ എഴുതി കുറ്റപത്രം മാത്രമല്ല പുറത്താക്കല്‍ വിധിയും പ്രഖാപിച്ചു
advertisement
വി എം സുധീരന്‍ എന്നെ പാര്‍ട്ടിയില്‍ എടുത്തത് തന്നെ മഹാ അബദ്ധമായിപ്പോയി എന്ന് പറഞ്ഞു പരിഹസിച്ചു
വൈര്യനിര്യാതന ബുദ്ധിയോടെയാണ് വി എം പ്രതികരിച്ചത്
പണ്ട് രാജീവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ നാല് വരിപാത 2 G സ്പക്ട്രത്തെക്കാള്‍ വലിയ അഴിമതിയാണ് എന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തിനാണ് വി എം എസിന് എന്നോട് ഈ വിരോധം തുടരുന്നത്
നേതാക്കളുടെ പരസ്യ പ്രസ്താവനക്കും, പാര്‍ട്ടി മുഖപത്രത്തിന്റെ ആക്ഷേപത്തിനും ശേഷം ഈ വിശദീകരണ നോട്ടീസിന് എന്തര്‍ത്ഥമാണ് ഉള്ളത്?
advertisement
എന്ത് ന്യായമാണ്?
ഇതെക്കെ ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമാണോ?
അങ്ങയുടെ വിശദീകരണ കത്തില്‍ കണ്ടു മുമ്പും മോദിയെ പ്രശംസിച്ചിട്ടുണ്ടെന്ന്
അന്ന് പാര്‍ട്ടിയില്‍ എടുക്കുമ്പോള്‍ ആലോചിക്കേണ്ടതല്ലെ
അക്കാര്യം!
കണ്ണൂര്‍ ഉപതെരഞ്ഞെടുപ് സമയത്ത് Adv. ആസഫലിയും K സുധാകരനും ഗുജ്‌റാത്ത് വികസന മാതൃക തിരുത്തി പറയാന്‍ പലകുറി നിര്‍ബന്ധിച്ചിരുന്നു ഞാന്‍ അതിന് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല
ആ നിലപാട് പുതിയ തലമുറക്ക് ഇഷ്ടമാണ് എന്ന് ' പറഞ്ഞയാളാണ് ഞാന്‍
ആ തിരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷം അതാണ് സൂചിപ്പിക്കുന്നത്
advertisement
അത് കൊണ്ട് എന്റെ നിലപാട് അന്നും ഇന്നും ഒന്നാണ്
ഞാന്‍ അവസരവാദിയല്ല
ചെന്നിത്തലയില്‍ നിന്ന് മു ല്ലപള്ളിയിലേക്ക് പ്രസിഡന്റ് പദവി എത്തിയപ്പോള്‍
വാദഗതികള്‍ മാറി മറഞ്ഞത് അവിടെയല്ലെ?
അധികാര മോഹി എന്ന കളിയാക്കല്‍ കണ്ണൂര്‍ കാര്‍ക്ക് ദഹിക്കില്ല
പിണറായിയുടെ ശക്തി കേന്ദ്രത്തില്‍...
KC ജോസഫും, K. സുധാകരനും ഉള്ളയിടത്ത്
സ്ഥാനമാനം കണ്ടിട്ട് കോണ്‍ഗ്രസ്സില്‍ ഞാന്‍
വന്നു എന്നവാദം നല്ല രാഷ്ടീയ തമാശ മാത്രമാണ്
ഞാന്‍ കോണ്‍ഗ്രസ്സില്‍ ചേരുന്ന കാലത്ത് കണ്ണൂരിന്റെ ഭാഗമായ 3 MP, 8 MLA യും LDF ആയിരുന്നു എന്നും ഓര്‍ക്കുന്നത് നന്നായിരിക്കും
advertisement
വികസനം, വിശ്വാസം ,ഹര്‍ത്താല്‍ ,അക്രമരാഷ്ടിയം...
ഈ വിഷയങ്ങളില്‍ ഞാനെടുത്ത നിലപാടുകളാണ് രാഷ്ട്രീയ മാറ്റത്തിന്റെ മര്‍മ്മം
ഒരു അധികാര മോഹവുമല്ലായിരുന്നു
ആരുടെയും കാല് പിടിച്ചിട്ടല്ല ,ഗ്രൂപ്പ്കാരുടെ പെട്ടി തൂക്കിയിട്ടല്ല കണ്ണൂരും തലശ്ശേരിയിലും മത്സരിക്കാന്‍ അവസരം കിട്ടിയത്
അത് ഒരോ കോണ്‍ഗ്രസ്സ്‌കാര്‍ക്കും അറിയാം
FB പോസ്റ്റില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു
സ്റ്റേഹപൂര്‍വ്വം
ഏ.പി അബ്ദുള്ളക്കുട്ടി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 03, 2019 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരുടെയും കാല് പിടിച്ചിട്ടല്ല, ഗ്രൂപ്പുകാരുടെ പെട്ടി തൂക്കിയിട്ടല്ല മത്സരിക്കാന്‍ അവസരം കിട്ടിയത്'; KPCC-ക്ക് അബ്ദുള്ളക്കുട്ടി നൽകിയ മറുപടി