ഹീറോ! ട്രാക്കിൽ‌ മരം വീണപ്പോൾ 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്നൽ നൽകി അപകടം ഒഴിവാക്കിയ അനന്തു

Last Updated:

മരം വീഴുന്നത് കണ്ട അനന്തു, 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്നൽ നൽകി ട്രെയിൻ തടഞ്ഞുനിർത്തുകയായിരുന്നു

അനന്തു
അനന്തു
ആലപ്പുഴ: കോട്ടയം പാതയിൽ ചെങ്ങന്നൂർ മടത്തുംപടിയിൽ റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം കടപുഴകി വീണ് വൻ ദുരന്തം ഉണ്ടാകേണ്ടത് ഒഴിവാക്കിയത് ട്രാക്ക് മെയിന്റനർ ഇ എസ് അനന്തുവിന്റെ സമയോചിത ഇടപെടൽ. മരം വീണ സമയത്ത് നാഗർകോവിൽ- കോട്ടയം പാസഞ്ചർ ട്രെയിൻ ട്രാക്കിലുണ്ടായിരുന്നു. വൻ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. മരം വീഴുന്നത് കണ്ട അനന്തു, 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്നൽ നൽകി ട്രെയിൻ തടഞ്ഞുനിർത്തുകയായിരുന്നു.
ഇതും വായിക്കുക: ചെങ്ങന്നൂരിനടുത്ത് റെയിൽവേ ട്രാക്കില്‍ മരം കടപുഴകി വീണു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
തിങ്കളാഴ്ച വൈകിട്ട് 6.40ന് ചെറിയനാടിനും ചെങ്ങന്നൂരിനും മധ്യേ പേരിശേരി മഠത്തുംപടി ലവൽക്രോസിനു സമീപം മരം കടപുഴകി വീഴുകയായിരുന്നു. റെയിൽവേയുടെ വൈദ്യുതി ലൈനിന് മുകളിലേക്ക് വീണ മരത്തിന് തീയുംപിടിച്ചു. നാഗർകോവിൽ - കോട്ടയം പാസഞ്ചർ ട്രെയിൻ ചെറിയനാട്ട് നിന്ന് ചെങ്ങന്നൂരിലേക്ക് പുറപ്പെട്ട ശേഷമാണ് മരം വീണത് ശ്രദ്ധയിൽപെട്ടത്. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ചെറിയനാട് ഗ്യാങ്ങിലെ ട്രാക്ക് മെയ്ന്റയ്നർ അനന്തുവിന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് അപകടമൊഴിവായത്.
advertisement
ഇതും വായിക്കുക: ഡോ. ഹാരിസ് ഹസനെ അറിയാമോ? ബൈക്കിൽ ഡ്യൂട്ടിക്ക് വരുന്ന, സ്വകാര്യ പ്രാക്ടീസിനെ എതിർക്കുന്ന മെഡിക്കൽ കോളജിലെ ഡോക്ടറെ?
മരം വീണ സ്ഥലത്തുനിന്ന് 600 മീറ്ററോളം പിന്നിലേക്ക് ഓടിയ അനന്തു അപായ സിഗ്നൽ നൽകി ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറോളം മുടങ്ങിയിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരെത്തി ലൈൻ ഓഫ് ചെയ്ത ശേഷം രാത്രി 8 മണിയോടെ അഗ്നിരക്ഷാസേനയെത്തി മരം വെട്ടിമാറ്റി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ എട്ടരയോടെയും കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനുകൾ 9.18നും സർവീസ് പുനരാരംഭിച്ചു.
advertisement
Summary: Timely intervention of a Railway Track Maintainer ES Ananthu prevented a major disaster involving a passenger train in Chengannur.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹീറോ! ട്രാക്കിൽ‌ മരം വീണപ്പോൾ 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്നൽ നൽകി അപകടം ഒഴിവാക്കിയ അനന്തു
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement