ചെങ്ങന്നൂരിനടുത്ത് റെയിൽവേ ട്രാക്കില്‍ മരം കടപുഴകി വീണു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Last Updated:

മരം ട്രാക്കിൽ വീണതിനെത്തുടർന്ന് നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
റെയിൽവേ ട്രാക്കില്‍ മരം കടപുഴകി വീണതിനെത്തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ചെങ്ങന്നൂരിനടുത്ത് മടത്തുംപടി റെയിൽവേ ഗേറ്റിന് സമീപം റെയിൽവേ ലൈനിലേക്കാണ് മരം കടപുഴകി വീണത്. ചെങ്ങന്നൂരിനും ചെറിയനാടിനും ഇടയ്ക്കാണ് മടത്തുംപടി.
മരം ട്രാക്കിൽ വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വൈകിട്ട് ആറരയ്ക്കു ശേഷം ഏതാണ്ട് മൂന്നു മണിക്കൂറോളമാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്.
നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടിട്ടു. റെയിൽവേ അധികൃതരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മരം ട്രാക്കിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെങ്ങന്നൂരിനടുത്ത് റെയിൽവേ ട്രാക്കില്‍ മരം കടപുഴകി വീണു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement