തൃശൂർ അരിമ്പൂരിൽ വിരമിച്ച എസ്.ഐ വൈദ്യുതാഘാതമേറ്റ് മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
വീടിനോട് ചേർന്നുള്ള പറമ്പിൽ വെള്ളം നനക്കാനായി മോട്ടോർ ഓൺ ചെയ്തപ്പോഴാണ് വൈദ്യുതാഘാതമേറ്റത്
തൃശൂർ: അരിമ്പൂരില്‍ റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ഷോക്കേറ്റു മരിച്ചു. മനക്കൊടി ആശാരി മൂല സ്വദേശി പുളിക്കപറമ്പിൽ രാഘവന്‍റെ മകൻ ഉണ്ണികൃഷ്ണനാണ് (65) മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം.
വീടിനോട് ചേർന്നുള്ള പറമ്പിൽ വെള്ളം നനക്കാൻ പോയതായിരുന്നു ഉണ്ണികൃഷ്ണൻ. മോട്ടോർ ഓൺ ചെയ്യാനായി മോട്ടോർ ഷെഡിൽ കയറിയപ്പോൾ സർവീസ് വയറിൽ നിന്ന് ഷോക്കേറ്റതായാണ് സംശയിക്കുന്നത്. വെള്ളം നനയ്ക്കാൻ പോയ ഉണ്ണികൃഷ്ണനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ ഭാര്യയാണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.
ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ചേർന്ന് ഉണ്ണികൃഷ്ണനെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ നിന്നാണ് എസ്‌ഐ ആയി ഉണ്ണികൃഷ്ണൻ വിരമിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
August 20, 2023 6:51 PM IST