രജിസ്ട്രാറോട് എബിവിപി; പ്രിൻസിപ്പലായിരുന്നപ്പോൾ ആർട്സ് ക്ലബ് ഉദ്‌ഘാടനത്തിലെ ഭാരതാംബയ്ക്ക് ഇല്ലാതിരുന്ന എന്ത് വർഗീയതയാണ് ഇപ്പോൾ ?

Last Updated:

യഥാർത്ഥത്തിൽ രജിസ്ട്രാറുടെ പ്രശ്നം ഭാരതാംബയല്ല സിപിഎമ്മിനോടുള്ള വിധേയത്വവും കൂറുമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വര പ്രസാദ്

എബിവിപി പുറത്തുവിട്ട ചിത്രം
എബിവിപി പുറത്തുവിട്ട ചിത്രം
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനിൽകുമാറിനെതിരെ എബിവിപി രംഗത്ത്. രജിസ്ട്രാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയെന്നും എബിവിപി ആരോപിച്ചു. 2020ൽ അനിൽകുമാർ‌ ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ പ്രിൻസിപ്പലായിരിക്കെ ആര്‍ട്സ് ക്ലബ് ഉദ്ഘാടന വേദിയിൽ ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നുവെന്നും അന്നില്ലാതിരുന്ന എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് അനുഭവപ്പെടുന്നതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വര പ്രസാദ് ചോദിക്കുന്നു. ഈ ചടങ്ങിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ശ്രീഅയ്യപ്പ കോളേജ്.
'2020 ൽ അനിൽകുമാർ പ്രിൻസിപ്പൽ ആയിരിക്കെ ധ്വനി കലാലയ യൂണിയൻ നടത്തിയ പരിപാടികളിൽ ഭാരതാംബയുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. അന്ന് പരിപാടിയുടെ ഉദ്ഘാടകൻ ആയിരുന്നു ഡോ കെ എസ് അനിൽകുമാർ. ഇന്ന് ചട്ടവിരുദ്ധമായി രജിസ്ട്രാർ ആയപ്പോൾ സിപിഎമ്മിന്റെ രാഷ്‌ട്രീയ ചട്ടുകമായി അദ്ദേഹം മാറി. സിപിഎം നേതാക്കൾ സെനറ്റ് ഹാളിന് പുറത്ത് പ്രശ്നം ഉണ്ടാക്കിയപ്പോൾ രജിസ്ട്രാർ ഹാളിനുള്ളിൽ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഗവർണർ പങ്കെടുക്കുന്ന, പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന പരിപാടിയിൽ തടസ്സം സൃഷ്ടിച്ച് ചാൻസിലറായ ഗവർണറോട് അനാദരവ് കാണിക്കുകയാണ് രജിസ്ട്രാർ കെ എസ് അനിൽകുമാർ ചെയ്തത്' - ഈശ്വര പ്രസാദ് പറയുന്നു.
advertisement
ആലപ്പുഴ ശ്രീ അയ്യപ്പ കോളേജിൽ നടന്ന പരിപാടിയിൽ ഉണ്ടായിരുന്ന അതേ ഭാരതാംബയുടെ ചിത്രം തന്നെയാണ് സെനറ്റ് ഹാളിൽ ഉണ്ടായിരുന്നതും. യഥാർത്ഥത്തിൽ രജിസ്ട്രാറുടെ പ്രശ്നം ഭാരതാംബയല്ല സിപിഎമ്മിനോടുള്ള വിധേയത്വവും കൂറും ആണ്. രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനത്തിന് പ്രതിഫലമെന്നോണം ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തികയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രജിസ്ട്രാറോട് എബിവിപി; പ്രിൻസിപ്പലായിരുന്നപ്പോൾ ആർട്സ് ക്ലബ് ഉദ്‌ഘാടനത്തിലെ ഭാരതാംബയ്ക്ക് ഇല്ലാതിരുന്ന എന്ത് വർഗീയതയാണ് ഇപ്പോൾ ?
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement