ആലപ്പുഴയിൽ KSRTC ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
Last Updated:
അപകടത്തിൽ ബസ് യാത്രക്കാരിയായ ഒരു യുവതിക്കും പരുക്കേറ്റു.
ആലപ്പുഴ: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ സ്ത്രീകളാണ് മരിച്ചത്. വൈകിട്ട് മൂന്നോടെ ആലപ്പുഴ- പുറക്കാട് ദേശീയപാതയിലായിരുന്നു അപകടം. കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് പരിസരവാസികൾ പറയുന്നു.
അപകടത്തിൽ ബസ് യാത്രക്കാരിയായ ഒരു യുവതിക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Also Read ദുരൂഹസാഹചര്യത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു; പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 18, 2019 6:35 PM IST









