ദുരൂഹസാഹചര്യത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു; പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

ദേവികുളം എസ്.ഐക്ക് ലഭിച്ച രഹസ്യവിവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികയുള്ളതായി കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: October 18, 2019, 4:44 PM IST
ദുരൂഹസാഹചര്യത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു; പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
  • Share this:
മൂന്നാര്‍: ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിച്ചു. പിതാവിന്റെ പരാതിയില്‍ ദേവികുളം പൊലീസ് കേസെടുത്തു. വട്ടവട പി.എച്ച്.എസ്.സിയിലെ ഡോക്ടര്‍ക്കെതിരെയും നടപടിക്ക് സാധ്യത.

തിരുമൂര്‍ത്തിയുടെ 27 ദിവസം പ്രായമായ മകളാണ് ബുധനാഴ്ച 11 മണിയോടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മാതാവ് വിശ്വലക്ഷ്മി കുട്ടിക്ക് പാല്‍നല്‍കുന്നതിനിടെ മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വട്ടവട പി.എച്ച്.സിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കുട്ടിയെ 3 മണിയോടെ ബന്ധുക്കള്‍ പൊതു സ്മാശാനത്തില്‍ സംസ്‌കരിച്ചു. എന്നാല്‍ സംഭവം ഡോക്ടറോ ബന്ധുക്കളോ പോലീസിനെ അറിയിക്കാന്‍ കൂട്ടാക്കിയില്ല.

Also Read കാർ തട്ടിയെടുത്തത് കടം വീട്ടാൻ; ആസൂത്രകൻ കൗമാരക്കാരൻ: വൊളിനി സ്പ്രേയും ആയുധമാക്കി പ്രതികൾ

വ്യാഴാഴ്ച രാവിലെ ദേവികുളം എസ്.ഐ. ദിലീപ് കുമാറിന് ലഭിച്ച രഹസ്യവിവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികയുള്ളതായി കണ്ടെത്തിയത്. മതാവുമായി പിണങ്ങി താമസിക്കുന്ന പിതാവ് കുട്ടിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് പൊലീസ് കേസെടുത്തത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോട്ടം നടത്തുന്നതിന് പൊലീസ് ആര്‍.ഡി.ഒയ്ക്ക് അപേഷനല്‍കി. സംഭവം അറിഞ്ഞിട്ടും പൊലീസിന് കൈമാറാത്ത ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

First published: October 18, 2019, 4:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading