'ഒരു കാര്യം പറഞ്ഞാല്‍ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും; അതുവളരെ എളുപ്പം; അവസാനം അതിൽ ദുഃഖിക്കേണ്ടിവരും': ഹരീഷ് പേരടി
- Published by:Rajesh V
- news18-malayalam
Last Updated:
''അത് വളരെ എളുപ്പമാണ്. അവസാനം അതില്‍ ദുഖിക്കേണ്ടി വരും. കാരണം ഇങ്ങനെ വിളിക്കുന്നവരൊക്കെ അവസാനം ഒരു ദിവസം സംഘിയായി മാറും. അങ്ങനെ ഒരു ഉദ്ദേശം ഇല്ലാത്തവര്‍ പോലും. എന്തായാലും പേര് വീണു എന്നാല്‍ സംഘിയായേക്കാമെന്ന് കരുതും''
എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ ഉടനെ പിടിച്ചങ്ങ് സംഘിയാക്കുകയാണെന്ന് നടൻ ഹരീഷ് പേരടി. അത് വളരെ എളുപ്പമാണ്. അവസാനം അതില്‍ ദുഖിക്കേണ്ടി വരും. കാരണം ഇങ്ങനെ വിളിക്കുന്നവരൊക്കെ അവസാനം ഒരു ദിവസം സംഘിയായി മാറും. അങ്ങനെ ഒരു ഉദ്ദേശം ഇല്ലാത്തവര്‍ പോലും. എന്തായാലും പേര് വീണു എന്നാല്‍ സംഘിയായേക്കാമെന്ന് കരുതും. ഈ വിളി അങ്ങനെ ആക്കി മാറ്റരുതെന്നും ഹരീഷ് പേരടി പറഞ്ഞു.
ദൈവത്തെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന സംസ്ഥാനമാണ് കേരളം എന്ന നടന്‍ പ്രകാശ് രാജിന്റെ പരാമര്‍ശത്തെ എതിര്‍ത്തതിന് പിന്നില്‍ കാരണമുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. പ്രകാശ് രാജ് നരേന്ദ്ര മോദിയെ വിമര്‍ശിച്ചതുകൊണ്ടൊന്നുമല്ല താന്‍ അത് പറഞ്ഞതെന്നും കേരളം അദ്ദേഹം ഉദ്ദേശിക്കുന്നത്ര നല്ല നാടല്ലാത്തതുകൊണ്ടാണെന്നുമായിരുന്നു ഹരീഷ് പേരടിയുടെ മറുപടി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
advertisement
''നരേന്ദ്രമോദിയെ വിമര്‍ശിച്ചതുകൊണ്ടല്ല. കേരളം നിങ്ങളുദ്ദേശിക്കുന്നതുപോലുള്ള ഒരു ലോകമല്ലെന്നും ഇവിടേയും പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തോട് പറയേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് അത്. മോദി നല്ല കാര്യം ചെയ്തപ്പോള്‍ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചിട്ടുണ്ട്. കാരണം എന്റെ വീടിന്റെ അടുത്താണ്. ഞാന്‍ അതിനെ അനുകൂലിക്കുന്നു. വന്ദേഭാരത് കേരളത്തിന് അനുവദിച്ചപ്പോള്‍ ഞാന്‍ അതിനെ അനുകൂലിക്കുന്നു. കാരണം ഏറ്റവും നല്ല കാര്യമാണ്. റെയില്‍വേയുടെ വളവ് നികത്തുമെന്നും 130 സ്പീഡിന് മുകളില്‍ ഓടിയാല്‍ ഞാന്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നു. എന്താ എനിക്ക് പറഞ്ഞൂടേ ബിജെപി ഇന്ത്യ ഭരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കുമുണ്ട്. എന്നുകരുതി തൊട്ടുകൂടായ്മയുടെ ആവശ്യമില്ല. കാരണം ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അത്. ചന്ദ്രയാനെ അനുമോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പില്‍ എന്നെ ഒരു സംഘിയാക്കാന്‍ മറക്കരുതേ എന്ന് പറഞ്ഞിരുന്നു''- ഹരീഷ് പേരടി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 12, 2024 9:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു കാര്യം പറഞ്ഞാല്‍ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും; അതുവളരെ എളുപ്പം; അവസാനം അതിൽ ദുഃഖിക്കേണ്ടിവരും': ഹരീഷ് പേരടി