കൊച്ചി: ഐ എഫ് എഫ് കെയിൽ നിന്ന് തന്നെ ഒഴിവാക്കിയത് കോൺഗ്രസുകാരൻ ആയതു കൊണ്ടാണെന്ന് നടനും ദേശീയ അവാർഡ് ജേതാവുമായ സലിം കുമാർ. പ്രായക്കൂടുതൽ കൊണ്ടല്ല തന്നെ ഒഴിവാക്കിയത്. അവിടെ നടക്കുന്നത് ഒരു സി പി എം മേളയാണെന്നും ഒരു കോൺഗ്രസുകാരനാണെന്ന് ഇനിയും അഭിമാനത്തോടെ താൻ പറയുമെന്നും സലിം കുമാർ വ്യക്തമാക്കി.
'അഭിമാനത്തോടെ ഞാൻ ഇനിയും പറയും. ഞാനൊരു കോൺഗ്രസുകാരനാണ്. മരിക്കും വരെ അങ്ങനെ തന്നെ' - സലിം കുമാർ പറഞ്ഞു.
ആഷിഖ് അബുവും അമൽ നീരദും താനുമെല്ലാം ഏതാണ്ട് ഒരേ സമയം കോളേജിൽ പഠിച്ചവരാണെന്നും തനിക്ക് 90 വയസൊന്നും ആയിട്ടില്ലെന്നും സലിം കുമാർ പറഞ്ഞു. 'ആഷിഖ് അബുവും അമൽ നീരദും ഞാനുമെല്ലാം ഒരേസമയം കോളേജിൽ പഠിച്ചവരാണ്. അവരേക്കാൾ രണ്ടു മൂന്ന് വയസ് എനിക്ക് കൂടുതൽ കാണും. ഞാൻ കാരണം തിരക്കിയപ്പോൾ പ്രായമുള്ളവരെ ഒഴിവാക്കുന്നു എന്നാണ് പറഞ്ഞത്. സോഹൻ സീനുലാലിനെ വിളിച്ച് ചോദിച്ചപ്പോഴാണ് ഈ മറുപടി കിട്ടിയത്. പ്രായക്കൂടുതൽ കൊണ്ട് ഒഴിവാക്കുന്നു എന്ന ന്യായം പറയുന്നത് എന്തിനാണ്. കോൺഗ്രസുകാരൻ ആയതുകൊണ്ട് ഒഴിവാക്കുന്നു എന്ന് പച്ചയ്ക്ക് പറഞ്ഞു കൂടേ' - എന്നും സലിം കുമാർ ചോദിക്കുന്നു.
You may also like:കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA [NEWS]Sajan Bakery | സാജൻ ബേക്കറി തിയറ്ററിൽ പോയി കാണണമെന്ന് ഋഷിരാജ് സിംഗ്; നന്ദി പറഞ്ഞ് അജു വർഗീസ് [NEWS] Lottery | ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം; ആദ്യം ഒരു 25 ലക്ഷം, തൊട്ടുപിന്നാലെ ഒരു രണ്ടു ലക്ഷം കൂടി [NEWS]എറണാകുളത്ത് വച്ചല്ലേ നടക്കുന്നത് അപ്പോൾ സലിമിനെ വിളിക്കേണ്ടെ എന്ന് തിരുവനന്തപുരത്ത് വച്ച് ടിനി ടോം സംഘാടകരോട് ചോദിച്ചതാണ്. അപ്പോൾ വിട്ടു പോയതാണെന്ന് പറയാൻ പറ്റില്ലല്ലോ. വിവാദമായപ്പോൾ എന്നെ വിളിച്ചു, വേണമെങ്കിൽ വന്ന് കത്തിച്ചോ എന്ന പോലെ. എന്നാൽ, താൻ പോകില്ലെന്നും സലിം കുമാർ വ്യക്തമാക്കി.
'എന്നെ മാറ്റി നിർത്താൻ ശ്രമിച്ചവർ ഇപ്പോൾ വിജയിച്ചു. ഞാൻ അവിടെ പോയി അവരെ തോൽപിക്കുന്നില്ല. ഞാൻ തോറ്റോളാം. ഇനി എന്തൊക്കെ പറഞ്ഞാലും മരിക്കും വരെ ഞാൻ ഒരു കോൺഗ്രസുകാരൻ തന്നെയാണ്. അതിനൊരു മാറ്റവുമില്ല.' - സലിം കുമാർ പറഞ്ഞു.
എറണാകുളും ജില്ലയിലെ അക്കാദമി അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് ചടങ്ങിൽ തിരി തെളിക്കും എന്നായിരുന്നു പ്രഖ്യാപനം. ഈ സാഹചര്യത്തിലാണ് സലിം കുമാറിനെ ഒഴിവാക്കിയത്. മൂന്ന് അക്കാദമി അവാർഡുകളും ടെലിവിഷൻ അവാർഡും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള സലിം കുമാറിനെ രാഷ്ട്രീയത്തിന്റെ പേരിൽ ഒഴിവാക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.