'ഫേസ്ബുക്ക് ലൈവ് ഉമ്മൻചാണ്ടിയെ അവഹേളിക്കാനായിരുന്നില്ല; പ്രകോപനം കൊണ്ട്'; വിനായകൻ

Last Updated:

വിനായകന്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്തതിൽ താൻ ഫെയ്സ് ബുക് ലൈവ് ചെയ്ത കാര്യം സമ്മതിച്ചതായി വിനായകൻ പറഞ്ഞു. എന്നാൽ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ലെന്നും പ്രകോപനം കൊണ്ടാണെന്നും മൊഴി നൽകി.
തന്റെ വീട് ആക്രമിച്ചെന്ന പരാതി പിൻവലിക്കുകയാണെന്നും വിനായകൻ പൊലീസിനെ അറിയിച്ചു. തന്നിക്കെതിരെ കേസെടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ചതിനു പിന്നാലെയാണ് തീരുമാനമെന്നും വിനായകൻ പറഞ്ഞു.
കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് ദിവസത്തിനകം സ്‌റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. വിനായകന്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. പൊലീസ് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസും നൽകിയിട്ടുണ്ട്.
advertisement
ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രക്കിടെയാണ് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന വിധത്തിൽ വിനായകൻ ഫേസ്ബുക്ക് ലൈവിൽ വീഡിയോ ചെയ്തത്. പിന്നാലെ നിരവധി കോൺഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പരാതിയുമായി എത്തി. തുടർന്ന് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഫേസ്ബുക്ക് ലൈവ് ഉമ്മൻചാണ്ടിയെ അവഹേളിക്കാനായിരുന്നില്ല; പ്രകോപനം കൊണ്ട്'; വിനായകൻ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement