കാസര്‍ഗോഡ് ഓവുചാലിൽ കുടുങ്ങിയ കാർ അച്ഛൻ തള്ളിമാറ്റുന്നതിനിടെ മകളുടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസുകാരി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കാറിനടിയിൽപെടാതെ തെറിച്ചുപോയതിനാൽ അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂത്തമകൾ ദേനനന്ദ കാറിനകത്തായിരുന്നു
കാസർഗോഡ്: മുള്ളേരിയ ബെള്ളിഗയിൽ റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. എം ഹരിദാസിന്റെയും ശ്രീവിദ്യയുടെയും മകൾ ഹൃദ്യനന്ദ ആണ് മരിച്ചത്. അച്ഛൻ തള്ളി മാറ്റിയ കാറാണ് ഒന്നരവയസ്സുകാരിയായ മകളുടെ ദേഹത്തേക്ക് മറിഞ്ഞത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
ഇതും വായിക്കുക: പൂർവവിദ്യാര്‍ത്ഥി സംഗമത്തിൽ കണ്ട കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ കൊന്നുകാട്ടിലുപേക്ഷിച്ചു; ഇപ്പോൾ രണ്ടാം ഭാര്യയെയും കൊന്നു
പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
advertisement
ഇതും വായിക്കുക: 100 കി.മീ വേഗതയിൽ പോയ ഇന്നോവയുടെ ഡ്രൈവര്‍ മുറുക്കാൻ തുപ്പാന്‍ ഡോര്‍ തുറന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
കാറിനടിയിൽപെടാതെ തെറിച്ചുപോയതിനാൽ അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂത്തമകൾ ദേനനന്ദ കാറിനകത്തായിരുന്നു. അച്ഛൻ ഹരിദാസ് കാറിനകത്ത് നിന്ന് ഇറങ്ങി തള്ളുന്നതിനിടെ ഇറക്കത്തിൽ ഉരുണ്ട് പോയി മറിയുകയായിരുന്നു. കാറനകത്തുണ്ടായിരുന്ന മൂത്തകുട്ടി നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഹൃദ്യനന്ദയെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
June 06, 2025 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസര്‍ഗോഡ് ഓവുചാലിൽ കുടുങ്ങിയ കാർ അച്ഛൻ തള്ളിമാറ്റുന്നതിനിടെ മകളുടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസുകാരി മരിച്ചു