100 കി.മീ വേഗതയിൽ പോയ ഇന്നോവയുടെ ഡ്രൈവര്‍ മുറുക്കാൻ തുപ്പാന്‍ ഡോര്‍ തുറന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Last Updated:

പരിക്കേറ്റവരിൽ രണ്ട് പേർ അപകടത്തിൽപ്പെട്ട ഇന്നോവയിലെ തന്നെ യാത്രക്കാരാണ്. ഒരാൾ പുറത്ത് നിർത്തിയിട്ടിരുന്ന കാറിലെ ഡ്രൈവറും

(അപകട ദൃശ്യം)
(അപകട ദൃശ്യം)
ഛത്തീസ്ഗഢിലെ ബിലാസ്പൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഇന്നോവ കാറില്‍ നിന്നും ഡ്രൈവര്‍ മുറുക്കാൻ തുപ്പാന്‍ ഡോര്‍ തുറന്ന് ഉണ്ടായ അപകടത്തില്‍ കാറിലെ യാത്രക്കാരിൽ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേർ അപകടത്തിൽപ്പെട്ട ഇന്നോവയിലെ തന്നെ യാത്രക്കാരാണ്. ഒരാൾ പുറത്ത് നിർത്തിയിട്ടിരുന്ന കാറിലെ ഡ്രൈവറും. ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടത്തിലേക്ക് കൊണ്ടെത്തിച്ചതിന്റെ സാക്ഷ്യമാണ് ഈ അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ട ഇന്നോവ റോഡിലുണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളിലേക്കും ഇടിച്ചുകയറുകയായിരുന്നു. ചകർബതയിൽ നിന്നുള്ള വസ്ത്ര വ്യാപാരി ജാക്കി ഗേഹിയാണ് (31) അപകടത്തില്‍ മരണപ്പെട്ടയാളെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച അര്‍ദ്ധരാത്രിയിൽ നടന്ന ഒരു പാര്‍ട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം. സുഹൃത്ത് ആകാഷ് ചന്ദാനിയാണ് ഇദ്ദേഹത്തെ കൂട്ടികൊണ്ടുപോകാനായി എത്തിയത്. ആകാഷിനൊപ്പം പങ്കജ് ചോപ്രയെന്ന മറ്റൊരു സുഹൃത്തും ഇദ്ദേഹത്തെ കൂട്ടാനായി ഇന്നോവയില്‍ എത്തിയിരുന്നു.
ആകാഷ് ആണ് ഇന്നോവ ഓടിച്ചിരുന്നത്. പങ്കജ് ഇദ്ദേഹത്തോടൊപ്പം മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. ജാക്കി ഗേഹി വണ്ടിയില്‍ പുറകിലാണ് ഇരുന്നിരുന്നതെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച ബിലാസ്പൂര്‍-റായ്പൂര്‍ ഹൈവേയിലാണ് സംഭവം നടക്കുന്നത്. ഓടികൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്ന് ആകാഷ് മുറുക്കാന്‍ തുപ്പുകയായിരുന്നു. എന്നാല്‍ ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഒന്നിലധികം തവണ വാഹനം കീഴ്‌മേല്‍ മാറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
advertisement
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും തെറിച്ച് പുറത്തേക്ക് വീണു. വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ച ജാക്കി ശക്തമായാണ് തറയിലേക്ക് ഇടിച്ചുവീണത്. ഡിവൈഡറിന് സമീപത്തുള്ള ഒരു ലോഹഭാഗത്ത് അദ്ദേഹത്തിന്റെ ശരീരം ചെന്നിടിക്കുകയും ചെയ്തു. നെഞ്ചിലും തലയിലും തോളിലുമെല്ലാം അദ്ദേഹത്തിന് ഇടിയുടെ ആഘാതത്തില്‍ മാരകമായി പരിക്കേറ്റു. സംഭവസ്ഥലത്തു തന്നെ ജാക്കി മരണപ്പെട്ടു.
പുറത്തേക്ക് തെറിച്ചുവീണ ആകാഷിനും പങ്കജിനും സാരമായി പരിക്ക് പറ്റിയിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാണിജ്യവാഹനത്തിലേക്കും ഇടിച്ചു കയറിയിരുന്നു. നാലോ അഞ്ചോ തവണ വാഹനം കീഴ്‌മേല്‍ മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. പിന്നീട് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഏര്‍ട്ടിഗയിലും കൊണ്ടിടിച്ചു. ഇതിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
advertisement
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാഹനം റോഡില്‍ ഇടിച്ചുകയറുന്നതും യാത്രക്കാര്‍ പുറത്തേക്ക് തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വഴിയിലെ മറ്റ് യാത്രക്കാര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചതോടെ അപകടത്തില്‍പ്പെട്ടവരെ പെട്ടെന്നുതന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
100 കി.മീ വേഗതയിൽ പോയ ഇന്നോവയുടെ ഡ്രൈവര്‍ മുറുക്കാൻ തുപ്പാന്‍ ഡോര്‍ തുറന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement