'മാന്യന്മാർ എന്ന് നടിക്കുന്നവരും ഇക്കാര്യത്തിൽ പിന്നിലല്ല, അനുഭവം കൊണ്ട് എനിക്കറിയാം': നടി ലിസി
Last Updated:
Lissy Lakshmi | ഒരു തരം കുറ്റവാളികളായ ആളുകളാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ന് വിചാരിക്കരുത്. എന്റെ അനുഭവത്തിൽ മാന്യന്മാർ എന്ന് നടിക്കുന്നവരും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച അശ്ലീല യുട്യൂബർ വിജയ് പി നായർക്കെതിരെ ഭാഗ്യലക്ഷ്മിയും സംഘവും നടത്തിയ പ്രതികരണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത നടി ലിസി ലക്ഷ്മി. മൂന്ന് സ്ത്രീകളുടെ ചുവടുവെപ്പ് സമൂഹത്തിനുള്ള ഒരു വലിയ ചുവടുവെപ്പായി പ്രതീക്ഷയോടെ കാണുന്നെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം, മാന്യന്മാർ എന്ന് നടിക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്നും അവർ പറഞ്ഞു. കുറ്റവാളിയെ ഇരയായും ഇരയെ കുറ്റവാളിയുമാക്കി മാറ്റുന്ന നിയമപാലകർ കാര്യങ്ങൾ നന്നായി ചെയ്യുന്നെന്ന് ലിസി പരിഹസിക്കുകയും ചെയ്തു.
ലിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
"A strong step by three women and "hopefully" the beginning of a giant step for the society".
"മൂന്ന് സ്ത്രീകളുടെ ശക്തമായ ഒരു ചുവടുവെപ്പ് സമൂഹത്തിനുള്ള ഒരു വലിയ ചുവടുവെപ്പിന്റെ തുടക്കമായി പ്രതീക്ഷയോടെ കാണുന്നു. സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ദരെന്ന് നടിക്കുന്നവർ യുവത്വത്തിന്റെയും ദുർബലരുടെയും മനസിലേക്ക് സ്ത്രീകൾക്ക് എതിരായ വിഷം കുത്തിവെയ്ക്കുകയാണ്. അവർ നമ്മുടെ സമൂഹത്തിലേക്ക് വലിച്ചെറിയുന്ന അഴുക്കും മാലിന്യവും ഭൂരിപക്ഷത്തെ ബാധിക്കില്ല, എന്നാൽ ഇത് വളരെ ചെറുതും ശക്തവുമായ ഒരു സമൂഹത്തെ സ്വാധീനിക്കുന്നു. യു ട്യൂബിലും സോഷ്യൽ മീഡിയകളിലും നായകരെന്നും വഴികാട്ടികളെന്നും നടിക്കുന്ന ഇത്തരക്കാരാണ്. ഇത് നമ്മൾ നിർത്തുന്നില്ലെങ്കിൽ നമ്മുടെ സമൂഹത്തെ ഇത് ബാധിക്കുകയും ഒടുവിൽ നശിപ്പിക്കുകയും ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടി എടുക്കുന്നതിൽ നമ്മുടെ നിയമസംവിധാനം പരാജയപ്പെടുകയും നടപടി എടുക്കുന്നതിന് എതിരെ കണ്ണടയ്ക്കുകയുമാണ്. ഈ പശ്ചാത്തലത്തിൽ നിയമം ലംഘിക്കുന്നതിനോട് യോജിക്കുന്നില്ലെങ്കിലും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ്തത് അഭിനന്ദനാർഹമാണ്.
advertisement
അവർ ഈ വിഷയം സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ ഇത് ഗൗരവമായി എടുക്കുമെന്ന് ആത്മാർത്ഥമായി ഞാൻ പ്രതീക്ഷിക്കുന്നു.
നോട്ട്: ഒരു തരം കുറ്റവാളികളായ ആളുകളാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ന് വിചാരിക്കരുത്. എന്റെ അനുഭവത്തിൽ മാന്യന്മാർ എന്ന് നടിക്കുന്നവരും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇരയെ കുറ്റവാളിയും കുറ്റവാളിയെ ഇരയായും മാറ്റുന്ന മാജിക്കുകാരായ നിയമപാലകൾ കാര്യങ്ങൾ നന്നായി ചെയ്യുന്നു. വാട്ട് ആൻ ഐഡിയ സെർജി...'
You may also like:ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല [NEWS]മദ്യം തേൻ കലർത്തി കഴിച്ചു; ഇടുക്കിയിൽ മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു [NEWS] സർക്കാർ വേട്ടയാടുന്നു; ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ആംനസ്റ്റി [NEWS]
അശ്ലീല യു ട്യൂബർ വിജയ് പി നായരെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇയാൾക്കെതിരെ ഭാഗ്യലക്ഷ്മിയും സംഘവും കേസ് നൽകി ഏറെനേരം കഴിഞ്ഞതിനു ശേഷമാണ് യുട്യൂബർ ഇവർക്കെതിരെ കേസ് നൽകിയത്. അതേസമയം, വിജയ് പി നായർക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ പരക്കെ വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
advertisement
ഇതിനിടെ ഇയാൾക്കെതിരെ വീണ്ടും പരാതി ലഭിച്ചു. യു ട്യൂബ് വീഡിയോകളിലൂടെ സൈനികരെ അപമാനിച്ചെന്ന് കാണിച്ചാണ് ഇയാൾക്കെതിരെ പരാതി. തലസ്ഥാനം ആസ്ഥാനമായുള്ള സൈനികരുടെ സംഘടന വീഡിയോ ഉൾപ്പെടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2020 4:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാന്യന്മാർ എന്ന് നടിക്കുന്നവരും ഇക്കാര്യത്തിൽ പിന്നിലല്ല, അനുഭവം കൊണ്ട് എനിക്കറിയാം': നടി ലിസി