Vijay P Nair | സ്ത്രീകളെ മാത്രമല്ല സൈനികരെയും അപമാനിച്ചു; അശ്ലീല യു ട്യൂബർക്ക് എതിരെ വീണ്ടും പരാതി
Last Updated:
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ പൊലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർ ഇയാൾ താമസിക്കുന്ന സ്ഥലത്ത് എത്തി മർദ്ദിക്കുകയായിരുന്നു.
തിരുവനന്തപുരം: സ്ത്രീകളെ വീഡിയോകളിലൂടെ അപമാനിച്ചതിന് അറസ്റ്റിലായ അശ്ലീല യു ട്യൂബർ വിജയ് പി നായർക്ക് എതിരെ വീണ്ടും പരാതി. യു ട്യൂബ് വീഡിയോകളിലൂടെ സൈനികരെ അപമാനിച്ചെന്നാണ് പുതിയ പരാതി. ഇത് ചൂണ്ടിക്കാട്ടി തലസ്ഥാനം ആസ്ഥാനമായുള്ള സൈനികരുടെ സംഘടന വീഡിയോ ഉൾപ്പെടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
സൈനികർ അതിർത്തിയിൽ കഴിയുന്നവരാണ് എന്നതിനാൽ അവർക്ക് സ്ത്രീകളുടെ സാമീപ്യം ഇല്ലെന്നും അതിനാൽ തന്നെ പല തരത്തിലുള്ള വൈകൃതങ്ങൾക്ക് ഇവർ അടിമകളാണെന്നുമായിരുന്നു യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിജയ് പി നായരുടെ പരാമർശം.
You may also like:ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല [NEWS]മദ്യം തേൻ കലർത്തി കഴിച്ചു; ഇടുക്കിയിൽ മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു [NEWS] സർക്കാർ വേട്ടയാടുന്നു; ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ആംനസ്റ്റി [NEWS]
അതേസമയം, കഴിഞ്ഞദിവസം വിജയ് പി നായരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു കല്ലിയൂരിലെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ,
advertisement
പോസ്റ്റ് ചെയ്ത വീഡിയോകളും യു ട്യൂബ് ചാനലും നീക്കം ചെയ്തിരുന്നു.
vitrix scene എന്നായിരുന്നു ഇയാളുടെ യുട്യൂബ് ചാനലിന്റെ പേര്. ആദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാർക്കറ്റിംഗ് സംബന്ധിച്ചും ആയിരുന്നു യുട്യൂബ് ചാനലിൽ വീഡിയോകൾ ചെയ്തിരുന്നത്. പിന്നീട് ഇത് സ്ത്രീവിരുദ്ധതയിലേക്കും അശ്ലീലതയിലേക്കും മാറുകയായിരുന്നു. ചില സ്ത്രീകളെ പേരെടുത്ത് പറഞ്ഞും മറ്റ് ചിലരുടെ പേരെടുത്ത് പറയാതെ അവർ ആരാണെന്ന് വ്യക്തമാക്കുന്ന തരത്തിലുമായിരുന്നു വീഡിയോ തയ്യാറാക്കിയിരുന്നത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ പൊലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർ ഇയാൾ താമസിക്കുന്ന സ്ഥലത്ത് എത്തി മർദ്ദിക്കുകയായിരുന്നു. വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും സംഘത്തിനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2020 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vijay P Nair | സ്ത്രീകളെ മാത്രമല്ല സൈനികരെയും അപമാനിച്ചു; അശ്ലീല യു ട്യൂബർക്ക് എതിരെ വീണ്ടും പരാതി