പാലക്കാട് ഡിവിഷന് കീഴിലെ ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ വീതമാണ് അനുവദിച്ചത്
തിരുവനന്തപുരം: ഏഴ് ട്രെയിനുകളിൽ കൂടി അധിക കോച്ചുകൾ അനുവദിച്ചു. യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതോടെയാണ് ദക്ഷിണ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചത്. പാലക്കാട് ഡിവിഷന് കീഴിലുള്ള ട്രെയിനുകൾക്കാണ് അധിക കോച്ചുകൾ അനുവദിച്ചത്. രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ വീതമാണ് അനുവദിച്ചത്.
മഡ്ഗാവ് ജങ്ഷൻ-മംഗലാപുരം സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ്, മംഗലാപുരം സെൻട്രൽ-മഡ്ഗാവ് ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്(ഞായർ മുതൽ), മംഗലാപുരം സെൻട്രൽ-കോഴിക്കോട് സ്പെഷ്യൽ എക്സ്പ്രസ്(തിങ്കൾ മുതൽ), കോഴിക്കോട്-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്(തിങ്കൾ മുതൽ), കണ്ണൂർ-കോഴിക്കോട് സ്പെഷ്യൽ എക്സ്പ്രസ്(തിങ്കൾ മുതൽ), കണ്ണൂർ-ചെറുവത്തൂർ സ്പെഷ്യൽ എക്സ്പ്രസ്(തിങ്കൾ മുതൽ), ചെറുവത്തൂർ-മംഗലാപുരം-സ്പെഷ്യൽ എക്സ്പ്രസ്(ചൊവ്വാഴ്ച മുതൽ), മംഗലാപുരം സെൻട്രൽ-കോയമ്പത്തൂർ സ്പെഷ്യൽ എക്സ്പ്രസ്(ചൊവ്വാഴ്ച മുതൽ), കോയമ്പത്തൂർ ജങ്ഷൻ-മംഗലാപുരം സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ്(ബുധനാഴ്ച മുതൽ) എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.
നേരത്തെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന 10 ട്രെയിനുകളിൽ അധികമായി ഓരോ ജനറൽ കോച്ച് അനുവദിച്ചിരുന്നു.
advertisement
തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ഉൾപ്പടെയുള്ള പത്ത് ട്രെയിനുകളിലാണ് അധിക കോച്ച് അനുവദിച്ചത്.
നേരത്തെ അധിക കോച്ചുകൾ അനുവദിച്ച ട്രെയിനുകൾ
1. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്
2. എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ്
3. കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്
4. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്
5. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ്
advertisement
6. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്‌പ്രസ്
7. ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ്
8. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്
9. മംഗളൂരു സെൻട്രൽ– നാഗർകോവിൽ ജങ്‌ഷൻ പരശുറാം എക്‌സ്‌പ്രസ്(16649)
10. നാഗർകോവിൽ ജങ്‌ഷൻ– മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്( 16650)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 06, 2023 6:17 AM IST


