'മുകേഷ് ഒരു താരം മാത്രമല്ല; ഇടതുപക്ഷ MLA കൂടിയാണ് അതു മറക്കരുത്': എ ഐ എസ് എഫ്
Last Updated:
രക്ഷകർത്താവിന്റെ സ്നേഹത്തോടെയാണ് ചൂരൽ വെച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷകർത്താവിന്റെ സ്നേഹത്തോടെയാണ്.
തിരുവനന്തപുരം: സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാർത്ഥിയോട് കയർത്തു സംസാരിച്ച സംഭവത്തിൽ എം മുകേഷ് എം എൽ എയ്ക്ക് എതിരെ എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി. മുകേഷ് ചലച്ചിത്ര താരം മാത്രമല്ലെന്നും ഒരു ഇടതുപക്ഷ എം എൽ എ കൂടിയാണെന്നും എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, കുട്ടിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ മുകേഷിന് എതിരെ പരാതിയുമായി എം എസ് എഫ് രംഗത്ത് എത്തിയിട്ടുണ്ട്. കുട്ടിയെ എം എൽ എ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനാണ് എം എസ് എഫ് പരാതി സമർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ മുകേഷിന് എതിരെ ശക്തമായ നടപടി വേണമെന്നും ശിക്ഷ നൽകണമെന്നും എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ആവശ്യപ്പെട്ടു.
advertisement
എം എൽ എയോട് സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിക്കുകയും തളർത്തുകയും ചെയ്തെന്നും പരാതിക്കാരൻ പറഞ്ഞു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തി ഫോണിൽ വിളിച്ച വിദ്യാർത്ഥിയോടാണ് എം എൽ എ കയർത്തത്. ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഞായറാഴ്ച രാവിലെ മുതലായിരുന്നു. ഓഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.
advertisement
എന്നാൽ, ഓഡിയോ വൈറലായതോടെ തനിക്ക് എതിരെയുള്ള ആസൂത്രിത നീക്കമാണ് ഫോൺവിളിക്ക് പിന്നിലെന്ന ആരോപണവുമായി മുകേഷ് രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം തന്നെ പ്രകോപിപ്പിക്കാൻ ആസൂത്രിതമായ ഇത്തരം വിളികൾ വരുന്നുണ്ട്. തന്നെ വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിനാണ് ഫോൺകോൾ റെക്കോർഡ് ചെയ്തതെന്നും ഇത് വെളിവാക്കുന്നത് സംഭവം ആസൂത്രിതമാണെന്നും മുകേഷ് ആരോപിച്ചിരുന്നു.
രക്ഷകർത്താവിന്റെ സ്നേഹത്തോടെയാണ് ചൂരൽ വെച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷകർത്താവിന്റെ സ്നേഹത്തോടെയാണ്. ഫോൺ സംഭാഷണം പ്രചരിപ്പിച്ചതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരാൻ പൊലീസിന് പരാതി നൽകുമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 05, 2021 10:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുകേഷ് ഒരു താരം മാത്രമല്ല; ഇടതുപക്ഷ MLA കൂടിയാണ് അതു മറക്കരുത്': എ ഐ എസ് എഫ്










