ജനകീയ ഇടപെടലുകളിലൂടെ ജനങ്ങള്ക്ക് പ്രിയങ്കരനായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആലപ്പുഴ ജില്ലാ കളക്ടര് കൃഷ്ണ തേജ ഐഎഎസ്. കാലവര്ഷക്കാലത്ത് വിദ്യാര്ത്ഥികള്ക്ക് സ്നേഹപൂര്വം നിര്ദേശം നല്കിയ അദ്ദേഹം കുട്ടികള്ക്ക് പ്രിയപ്പെട്ട ‘കളക്ടര് മാമന്’ ആയതും നമ്മള് കണ്ടതാണ്. തന്റെ ഔദ്യോഗിക ജീവിതത്തിനിടെ സംഭവിക്കാറുള്ള ശ്രദ്ധേയമായ സംഭവങ്ങള് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ ഒരു വിദ്യാര്ഥിനി തനിക്ക് നല്കിയ ഒരു സമ്മാനത്തെ കുറിച്ചാണ് കളക്ടര് ഫേസ്ബുക്കില് കുറിച്ചിരിക്കുന്നത്.
എംബിബിഎസ് പഠനം ആരംഭിക്കും മുന്പ് കളക്ടറെ കാണാനെത്തിയ വിദ്യാര്ത്ഥിനി വെറ്റിലയും അടയ്ക്കയും നാണയവും വെച്ച് ദക്ഷിണ നല്കിയ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുന്പ് എം.ബി.ബി.എസ്. പ്രവേശനവുമായി ബന്ധപ്പെട്ടാണ് വിദ്യാര്ഥനി തന്നെ ആദ്യമായി വന്നു കാണുന്നത്. തന്റെ അധ്യാപിക ശ്രീമതി ബാലലത ടീച്ചറാണ് പെണ്കുട്ടിയെ സ്പോണ്സര് ചെയ്തിരുന്നത്.
കോളേജില് പഠനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് പെണ്കുട്ടി തന്നെ കാണാന് വന്നത്. എനിക്കുള്ള ദക്ഷിണയായിരുന്നു ഈ നാണയവും വെറ്റിലയും പാക്കും. എന്റെ ഐ.എ.എസ്. ജീവിതത്തില് വെച്ച് എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്നായി ഇതെന്നും എന്റെ മനസ്സില് ഉണ്ടാകുമെന്നും കളക്ടര് കുറിച്ചു. പെണ്കുട്ടിക്ക് എല്ലാവിധ ആശംസകളും നേര്ന്നാണ് കൃഷ്ണ തേജ കുറിപ്പ് അവസാനിപ്പിച്ചത്.
കൃഷ്ണ തേജ ഐഎഎസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.