തൃശൂര്‍: പെരുമ്പിലാവ് ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന്‍ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന്‍ ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഒളരിക്കര കാളിദാസൻ കുഴഞ്ഞുവീണത്. രണ്ട് ദിവസമായി ആന അസുഖബാധിതനായിരുന്നു. അവശനായിരുന്ന ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസന്‍ എന്ന ആന. ആനപ്രേമികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു ഒളരിക്കര കാളിദാസൻ.
വിരിഞ്ഞ മസ്തകവും നിലത്തിഴയുന്ന തുമ്പിയും എപ്പോഴും വീശുന്ന ചെവികളും ഗാംഭീര്യമുള്ള കൊമ്പുകളുമൊക്കെയാണ് കാളിദാസനെ കൊമ്പൻമാർക്കിടയിൽ തലയെടുപ്പ് നൽകുന്നത്. ജൂനിയര്‍ ശിവസുന്ദര്‍ എന്ന വിശേഷണവും കാളിദാസനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.