Anil Akkara| 'നീ തോൽക്കേണ്ടത് രണ്ട് പാർട്ടിയുടെയും ആവശ്യം; സ്വപ്നയുടെ വെളിപ്പെടുത്തലിൽ അനിൽ അക്കരയുടെ കുറിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
തന്നെ തോൽപ്പിക്കാൻ ബിജെപിയും സിപിഎമ്മും ഒരുമിച്ച് നിന്നുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തുന്നത്. ലൈഫ് മിഷൻ അഴിമതി പുറത്തുകൊണ്ടുവരാൻ താൻ നടത്തിയ പോരാട്ടത്തെ ചെറുക്കാനാണ് സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം: ന്യൂസ് 18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്ത് വന്നത്. എല്ലാം ശിവശങ്കർ അറിഞ്ഞുതന്നെയെന്നാണ് സ്വപ്ന പറയുന്നത്. ഇതിന് പിന്നാലെ, പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് കാലം തെളിയിക്കുന്നു എന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഇക്കൂട്ടത്തിൽ മുൻ എംഎൽഎ അനിൽ അക്കരയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
തന്നെ തോൽപ്പിക്കാൻ ബിജെപിയും സിപിഎമ്മും ഒരുമിച്ച് നിന്നുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തുന്നത്. ലൈഫ് മിഷൻ അഴിമതി പുറത്തുകൊണ്ടുവരാൻ താൻ നടത്തിയ പോരാട്ടത്തെ ചെറുക്കാനാണ് സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ വിവരം
‘നീ തോൽക്കേണ്ടത് ഞങ്ങളുടെ രണ്ട് പാർട്ടിക്കാരുടെയും ആവശ്യമായിരുന്നു. ആ പണി പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൊട്ടേ ആരംഭിച്ചു,വടക്കാഞ്ചേരി നഗരസഭ, അടാട്ട് പഞ്ചായത്ത്, തെക്കുംകര പഞ്ചായത്ത്, തോളൂർ പഞ്ചായത്ത്, കോലഴി പഞ്ചായത്ത് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പിന് മുൻപേ സഖ്യമുണ്ടാക്കി, അത് വിജയിച്ചു, പിന്നെ നിയമസഭയിലും, അതിന്റെ ചുമതല എം കെ കണ്ണനെ ഏൽപ്പിച്ചു അങ്ങനെ എല്ലാം ഭംഗിയാക്കി, നീ തോറ്റാൽ പിന്നെ ലൈഫ് കേസ് ജനം വിശ്വസിക്കില്ല, പിന്നെ സിബിഐ അത് ഞങ്ങളുടെ പാർട്ടി കൈകാര്യം ചെയ്യാമെന്ന് ഉറപ്പ് നൽകി.’
advertisement
ബിജെപി വിട്ട് കോൺഗ്രസ്സിൽ വന്ന ഒരു സുഹൃത്തിന്റെ വാക്കുകളാണ് ഇത്. ഒരു കാര്യം ഞാൻ നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റുകാണും പക്ഷേ അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങൾക്കാർക്കും എന്നെ തോൽപ്പിക്കാൻ കഴിയില്ല.ഇപ്പോൾ ഈ കേസിലുണ്ടായ വെളിപ്പെട്ട ചില കാര്യങ്ങൾ ഞാൻ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതാണ്. ബിജെപി, സിപിഎം സർക്കാരുകൾ ഒരുമിച്ച് ഭരിക്കുന്ന ഈ നാട്ടിൽ അതിനെ മറികടക്കുക എളുപ്പമല്ല.എന്ത് വിലകൊടുത്തും അതിനെ മറികടക്കണം. അത് ജീവൻ നൽകിയാണെങ്കിലും മറികടക്കും. ഒരുനാൾ സത്യം ജയിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 05, 2022 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Anil Akkara| 'നീ തോൽക്കേണ്ടത് രണ്ട് പാർട്ടിയുടെയും ആവശ്യം; സ്വപ്നയുടെ വെളിപ്പെടുത്തലിൽ അനിൽ അക്കരയുടെ കുറിപ്പ്









