മകളെ പഠിപ്പിക്കുന്നതിനു പണം കണ്ടെത്താന്‍ അമ്മ ഇറ്റലിയില്‍; അമ്മയെ കാത്തുനിൽക്കാതെ ആന്‍ റുഫ്ത മടങ്ങി

Last Updated:

മകളുടെ വിയോ​ഗവാർത്തയറിഞ്ഞ് കരഞ്ഞു തളർന്ന റോയിയെയും മകനെയും ആശ്വസിപ്പിക്കാൻ കഴിയാത്ത നിലയിലായിരുന്നു കണ്ടു നിന്നവരെല്ലാം.

കൊച്ചി: കുസാറ്റ് ക്യാംപസിലുണ്ടായ അപകടമരണത്തിന്റെ ഞെട്ടലിലാണ് നാട്. ഹൃദയം നുറുങ്ങുന്ന നൊമ്പരക്കാഴ്ചകള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മരിച്ചവരിൽ വടക്കൻ പറവൂർ സ്വദേശിയും വിദ്യാർത്ഥിനിയുമായ ആൻ റുഫ്തയുടെ അമ്മ ഇറ്റലിയിൽ. ഈയടുത്താണ് വിസിറ്റിങ് വിസയിൽ അമ്മ ഇറ്റലിയിലേക്ക് പോയത്. ആൻ റുഫ്തയുടെ പഠനത്തിനു ആവശ്യമായ പണം കണ്ടെത്താൻ ജോലി തേടിയാണ് ഇവർ ഇറ്റലിയിലേക്ക് പോയതെന്ന് സ്ഥലം എംഎൽഎയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.
ഇറ്റലിയില്‍ നിന്നും ഇവരെ തിരികെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടന്നു വരകുകയാണ്. മലയാളി അസോസിയേഷനുകളുമായി സഹകരിച്ച് ഇവരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ആൻ റുഫ്തയുടെ പിതാവ് റോയിയെ ആശ്വസിപ്പിക്കാനാകാതെ ഹൈബി ഈഡൻ അടക്കമുള്ളവരുടെ കാഴ്ചകളും കണ്ടുനിന്നവരുടെ കണ്ണ് നനയിപ്പിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിലാണ്  നാല് പേർ മരിച്ചത്.  മരിച്ചവരിൽ മൂന്ന് പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തു നിന്നുമുള്ള ആളും.  ദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. എറണാകുളം ജനറൽ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകളെ പഠിപ്പിക്കുന്നതിനു പണം കണ്ടെത്താന്‍ അമ്മ ഇറ്റലിയില്‍; അമ്മയെ കാത്തുനിൽക്കാതെ ആന്‍ റുഫ്ത മടങ്ങി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement