തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറം മുന്‍ ഗവർണറുമായ കുമ്മനം രാജശേഖരനെ പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിച്ചു. ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ അംഗമായാണ് കുമ്മനത്തെ നാമനിർദേശം ചെയ്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം കത്തുനല്‍കി.
Also Read- വാക്സിൻ പരീക്ഷണത്തിൽ ഭാഗമായ വോളന്‍റിയർ മരിച്ചു; പരീക്ഷണം തുടരുമെന്ന് കമ്പനി
തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റി നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സർക്കാർ നോമിനി എന്നിവർ ഉണ്ടായിരിക്കും. ബിജെപി എൻആർഐ സെൽ മുൻ കൺവീനർ എൻ. ഹരികുമാരൻ നായരെ ഭരണസമിതിയിലേക്ക് ഈ മാസം 16ന് കേന്ദ്ര സംസ്കാരിക മന്ത്രാലയം നാമനിർദേശം ചെയ്തിരുന്നു. ഇതു റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നൽകി 20ന് പുതിയ കത്ത് നൽകിയത്.
ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് കുമ്മനം രാജശേഖരനെ നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണ സമിതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
എൻ. ഹരികുമാരൻ നായരെ ഭരണസമിതിയിലേക്ക് നാമനിർദേശം ചെയ്തുകൊണ്ടുള്ള കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ 16ാം തിയതിയിലെ കത്ത്
പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് കുമ്മനം രാജശേഖരനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കത്ത്
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജ് അധ്യക്ഷനായ പ്രത്യേക സമിതിക്ക് കൈമാറി സുപ്രീംകോടതിയാണ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. സമിതിയിലെ എല്ലാ അംഗങ്ങളും ഹിന്ദുക്കളായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ച് അംഗ ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമാകും.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം നേരത്തെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.