കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ല; പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി 

Last Updated:

അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള റിപ്പോർട്ട് കൂടി പരിഗണിച്ചാണ് പരാതി നിലനിൽക്കില്ലെന്ന തീരുമാനത്തിൽ പി.എം.ഒ എത്തിയത്. ‌‌

കോഴിക്കോട്: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി പ്രധാനമന്ത്രിയു‍ടെ ഓഫീസ്. മുരളീധരൻ യാതൊരുവിധ പ്രോട്ടോക്കോൾ ലംഘനവും നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ട് തേടി പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള റിപ്പോർട്ട് കൂടി പരിഗണിച്ചാണ് പരാതി നിലനിൽക്കില്ലെന്ന തീരുമാനത്തിൽ പി.എം.ഒ എത്തിയത്. ‌‌
വി. മുരളീധരന്‍റെ അറിവോടെ ചട്ടം ലംഘിച്ച് പി ആർ കമ്പനി മാനേജരായ സ്മിതാ മേനോൻ 2019 നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തെന്നായിരുന്നു ആരോപണം. ഇക്കാര്യം ഉന്നയിച്ച് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂരാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ‌
advertisement
Also Read- പാരീസിലെ അധ്യാപകന്റെ കൊലപാതകം: മുസ്ലിം പള്ളി അടച്ചു; കടുത്ത നടപടികളുമായി ഫ്രാൻസ്
വിവിധ മന്ത്രാലയങ്ങൾക്ക് ഈ പരാതി നൽകി വിവരങ്ങൾ തേടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച മറുപടിയിൽ പറയുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് വിദേശകാര്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി വിവരങ്ങൾ തേടിയിരുന്നു. അബുദാബി ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഓഫീസർ ഇതിന് മറുപടിയും നൽകി. മാധ്യമ പ്രവർത്തക എന്ന നിലയിലാണ് സ്മിതാ മേനോൻ അന്നത്തെ യോഗത്തിൽ പങ്കെടുത്തതെന്ന് വി മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ‌
advertisement
അതേസമയം തെറ്റ് ചെയ്ത അബുദാബിയിലെ ഇന്ത്യൻ എംബസി തന്നെ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് മുരളീധരന് ഇപ്പോൾ ക്ലീൻചീറ്റ് നൽകിയതെന്ന് സലിം മടവൂര്‍ ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വീണ്ടും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിമായി മുന്നോട്ടുപോവുമെന്ന നിലപാടിലാണ് സലിം മടവൂര്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ല; പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി 
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement