മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനില്ല; കേരള സ്റ്റോറി പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത
- Published by:Arun krishna
- news18-malayalam
Last Updated:
കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപതയുടേതല്ലെന്നും തലശേരി അതിരൂപത നേതൃത്വം വ്യക്തമാക്കി.
വിവാദ ചിത്രം ദി കേരളാ സ്റ്റോറി പള്ളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനവുമായി തലശേരി അതിരൂപത. രൂപതയ്ക്ക് കീഴിലുളള പള്ളികളിൽ സിനിമ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപതയുടേതല്ലെന്നും തലശേരി അതിരൂപത നേതൃത്വം വ്യക്തമാക്കി.
മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അതിരൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.
ഇന്ന് വൈകിട്ട് 6.30 ന് ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന ദൈവലയ പാരീഷ് ഹാളിൽ വെച്ച് സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് കെസിവൈഎം പ്രഖ്യാപിച്ചത്.'ആധുനിക കേരളത്തിൽ നടമാടുന്ന പ്രണയ വഞ്ചനകൾ തുറന്നു കാണിക്കുന്ന ചിത്രം' എന്ന നിലയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് കെസിവൈഎം തലശേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
advertisement
ഇക്കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ഇടുക്കി രൂപത സംഘടിപ്പിച്ച വിശ്വാസോത്സവം പരിപാടിയില്‍ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ’ ദി കേരളാ സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thalassery,Kannur,Kerala
First Published :
April 09, 2024 4:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനില്ല; കേരള സ്റ്റോറി പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത