പലസ്തീൻ ഐക്യദാർഢ്യ സദസ്സ്: ആര്യാടൻ ഷൗക്കത്തിന് നോട്ടീസ് നൽകി കെപിസിസി നേതൃത്വം
- Published by:Naseeba TC
- news18-malayalam
Last Updated:
തുടർനടപടി കെപിസിസി അച്ചടക്ക സമിതി തീരുമാനിക്കും
മലപ്പുറം:ആര്യാടൻ ഷൗക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി. പലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തിയതിൽ ഷൗക്കത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. ആര്യാടൻ ഷൗക്കത്തിന് നേതൃത്വം നോട്ടീസ് നൽകും. തുടർനടപടി കെപിസിസി അച്ചടക്ക സമിതി തീരുമാനിക്കും.
ഷൗക്കത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമാണെന്നും അച്ചടക്ക സമിതി വിഷയം അന്വേഷിച്ചതിനു ശേഷം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനുമാണ് കെപിസിസി തീരുമാനം.
കെപിസിസി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി മുന്നോട്ടുപോയാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ റാലി നടത്തുന്നത് വിഭാഗീയ പ്രവർത്തനമല്ലെന്നും റാലിയിൽ നിന്ന് പിന്മാറില്ലെന്നുമുള്ള നിലപാടിലായിരുന്നു ആര്യാടൻ ഷൗക്കത്ത്.
advertisement
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ നേരത്തെയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചപ്പോൾ താക്കീത് നൽകിയതാണ്. പാർട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ ഒരുതരത്തിലുള്ള വിഭാഗീയതയും അനുവദിക്കില്ലെന്നുമായിരുന്നു കെപിസിസി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. സംഘടന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഭാഗീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Nov 04, 2023 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പലസ്തീൻ ഐക്യദാർഢ്യ സദസ്സ്: ആര്യാടൻ ഷൗക്കത്തിന് നോട്ടീസ് നൽകി കെപിസിസി നേതൃത്വം









