പ്രവേശനത്തിന് RTPCR പരിശോധന നിർബന്ധം; തമിഴ്നാട്ടിൽ നാളെ മുതൽ കർശന നിയന്ത്രണം

Last Updated:

യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് വേണ്ടത്.

Image for representation. (PTI)
Image for representation. (PTI)
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാളെ മുതൽ തമിഴ്നാട് നിയന്ത്രണം ശക്തമാക്കുന്നു. RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കോ രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ മാത്രമാണ് നാളെ മുതൽ തമിഴ്നാട്ടിലേക്ക് പ്രവേശനം അനുവദിയ്ക്കുക.
യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. രണ്ട് ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പൂർത്തിയായവർക്കാണ് ഇളവ്. വാക്സിൻ സ്വീകരിച്ച യാത്രക്കാർ ഈ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും.
ഇതിന് മുന്നോടിയായി വാളയാർ അതിർത്തിയിൽ കഴിഞ്ഞ ദിവസം മുതൽ തമിഴ്നാട് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. തമിഴ്നാടിന് പുറമെ കേരളവും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ഇ-പാസെടുത്തവരെ മാത്രമേ കേരളത്തിലേക്ക് കടത്തിവിടുന്നുള്ളു. ചരക്കുവാഹനങ്ങൾക്ക് മാത്രമാണ് ഇളവുള്ളതെന്ന് അധികൃതർ പറഞ്ഞു.
വിമാനമാർഗം തമിഴ്നാട്ടിലെത്തുന്നവർക്കും നിബന്ധനകൾ ബാധകമാണ്. വിമാനത്താവളങ്ങളിൽ ശരീര താപനില പരിശോധിക്കും. ഉയർന്ന താപനിലയുള്ളവർക്ക് റാപ്പിഡ് ആർടിപിസിആർ നടത്തും. ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കമുള്ള വിമാനത്താവളങ്ങളിൽ 13 മിനിട്ടിനുള്ളിൽ ഫലം ലഭിക്കുന്ന പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്.
advertisement
കേരളത്തില്‍ ഇന്നലെ 23,676 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ തീരുമാനം. ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കി. എന്നാൽ ഞായറാഴ്ച ലോക്ഡൗൺ തുടരും. ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഞായർ ഒഴികെയുള്ള ആറു ദിവസവും കടകൾ തുറക്കാൻ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും മൂന്നാം ഓണ ദിനത്തിലും (അവിട്ടം) ലോക്ക്ഡൗൺ ഉണ്ടാകില്ല.
advertisement
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. നൂറിൽ എത്ര പേർ രോഗികൾ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതൽ രോഗികൾ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളിൽ ഇളവും ഏർപ്പെടുത്തും. ചൊവ്വാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രവേശനത്തിന് RTPCR പരിശോധന നിർബന്ധം; തമിഴ്നാട്ടിൽ നാളെ മുതൽ കർശന നിയന്ത്രണം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement