advertisement

മലയാള താരനിരക്കെതിരെ വിമർശനവുമായി WCC;  'ആക്രമണത്തിനിരയായ നടിക്ക് വേണ്ട സമയത്ത് ആരും പിന്തുണ നൽകിയില്ല'

Last Updated:

ആക്രമണത്തിനിരയായ നടിക്ക് മലയാളത്തിലെ താര നിര സമൂഹ മാധ്യമങ്ങളിൽ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് W CC യുടെ വിമർശനം.

കൊച്ചി:  മലയാള താര നിരക്കെതിരെ (Malayalam Film Actors) വിമർശനവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ WCC (Women in Cinema Collective). ആക്രമണത്തിനിരയായ നടിക്ക് വേണ്ട സമയത്ത് ആരും പിന്തുണ നല്കിയില്ല. ഇപ്പോഴത്തെ പിന്തുണയെ എങ്ങനെ വ്യാഖ്യാനിക്കണം. സംഭവത്തിന് ശേഷവും സിനിമയിലെ തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷയ്ക്കായി എന്തു ചെയതുവെന്ന് WCC ചോദിക്കുന്നു.
ആക്രമണത്തിനിരയായ നടിക്ക് മലയാളത്തിലെ താര നിര സമൂഹ മാധ്യമങ്ങളിൽ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് W CC യുടെ വിമർശനം. നടന്മാർ അവരുടെ സ്വാധീനം ഉപയോഗിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായ പ്രവർത്തനാന്തരീക്ഷം ഒരുക്കണമെന്നും വനിതാ കൂട്ടായ്മ പറയുന്നു.
പൂർണരൂപം
നമുക്ക് ചുറ്റുമുള്ളവർ ഭയത്താൽ തലതാഴ്ത്തി നിൽക്കുമ്പോഴും, നമുക്ക് തല ഉയർത്തി പിടിച്ച് തന്നെ നിൽക്കാൻ സാധിക്കുന്നത്, തികച്ചും നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. അസാധാരണവും, അത്യധികവുമായ മാനസികസംഘർഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവർഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവൾ, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണ്.
advertisement
മലയാള സിനിമയിൽ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളിൽ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകൾക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യർഹമാണ്. എങ്കിലും അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ.
advertisement
ഇപ്പോൾ നൽകുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാൻ ഞങ്ങൾ  ഈയവസരത്തിൽ നിർബന്ധിതരാവുകയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്യുകയല്ലാതെ, തങ്ങളുടെ തൊഴിലിടങ്ങളിൽ POSH മാർഗ്ഗനിർദ്ദേശങ്ങൾ പ്രായോഗികമാക്കാൻ, മലയാള സിനിമ നിർമ്മാതാക്കൾ തയ്യാറാകുന്നുണ്ടോ! സംഘടനകളും, കൂട്ടായ്മകളും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യമായ അവസരങ്ങൾ ലഭിക്കുന്നതിനും, സമത്വം ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും ചെയ്യുന്നുണ്ടോ!
നമ്മുടെ പുരുഷ സഹപ്രവർത്തകർ, നിലവിൽ അവർക്കുള്ള നിർണായകമായ സ്വാധീനവും അധികാരവും ഉപയോഗിച്ചുകൊണ്ട്, സ്ത്രീകൾക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവർത്തനാന്തരീക്ഷം ഉണ്ടെന്നും, അവർ പാർശ്വവൽക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുന്നതിനായി, സ്ഥിരവും ശാശ്വതവുമായ സഖ്യം ചേരലുകൾക്ക് തയ്യാറാകുന്നുണ്ടോ! ഇതാണ് ഞങ്ങൾക്ക് വേണ്ട പിന്തുണ.
advertisement
ഇത്തരത്തിലുള്ള പരിഗണനയാണ് ഞങ്ങൾ അർഹിക്കുന്നത്.
ഈ കാലയളവിൽ, അതിജീവിച്ചവൾക്കൊപ്പവും, WCC ക്കൊപ്പവും നിന്നുകൊണ്ട്, ആത്മാർത്ഥമായി നിസ്വാർത്ഥമായി  പ്രവർത്തിച്ച ഓരോരുത്തരോടുമുള്ള സ്നേഹവും കൃതജ്ഞതയും വളരെ വലുതാണ്. മലയാള സിനിമാ രംഗത്ത് പുരോഗമനപരവും വ്യവസ്ഥാനുസൃതവുമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായുള്ള ഞങ്ങളുടെ പ്രയത്നത്തിൽ നിന്നും ഒരുതരത്തിലും പിന്നോട്ടു പോകാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ഈ ഒരു യാത്രയിൽ ഉള്ള നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ വളരെ വിലപ്പെട്ടതാണ്.
advertisement
പക്ഷപാതപരമല്ലാത്ത, ന്യായമായ സമത്വത്തിലൂന്നി നിൽക്കുന്ന, സുരക്ഷിതമായാ ഒരു പ്രവർത്തനാന്തരീക്ഷത്തിനായുള്ള, ഞങ്ങളുടെ ഈ പോരാട്ടത്തിൽ, ഇനിയും ഒരുപാട് പേർക്ക് പങ്കുചേരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു..
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാള താരനിരക്കെതിരെ വിമർശനവുമായി WCC;  'ആക്രമണത്തിനിരയായ നടിക്ക് വേണ്ട സമയത്ത് ആരും പിന്തുണ നൽകിയില്ല'
Next Article
advertisement
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
  • അമ്പലപ്പുഴയിൽ വോട്ടർമാരെ തടയുന്നു എന്ന് ആരോപിച്ച് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു

  • CPM-എസ്ഡിപിഐ നേതാക്കൾ ചേർന്ന് ബൂത്തിലെത്തുന്നവരെ തടയാൻ ശ്രമിക്കുന്നുവെന്ന് ഹർജിയിൽ

  • കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് CPM, SDPI നേതാക്കളെ എതിർകക്ഷികളാക്കി ഹർജി നൽകി

View All
advertisement