Gold Price | സ്വർണ്ണവില താഴേക്ക്; പവന് 1600 രൂപ കുറഞ്ഞു
Gold Price | സ്വർണ്ണവില താഴേക്ക്; പവന് 1600 രൂപ കുറഞ്ഞു
കഴിഞ്ഞ നാലുദിവസം കൊണ്ട് 2800 രൂപയാണ് ഇടിവ് വന്നത്.
Gold
Last Updated :
Share this:
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറയുന്നു. ദിവസങ്ങൾ നീണ്ട കുതിച്ചു ചാട്ടത്തിനൊടുവിലാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നത്. ഇന്ന് പവന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4900 രൂപയായി. ഒരു പവന് 39,200 രൂപയും. കഴിഞ്ഞ ദിവസം രണ്ടു തവണയായി 800 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാലുദിവസം കൊണ്ട് 2800 രൂപയാണ് ഇടിവ് വന്നത്.
സ്വർണ്ണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം എന്നിവയുടെ നിരക്കുകളും കുറഞ്ഞിട്ടുണ്ട്. വെള്ളി കിലോയ്ക്ക് ആറു ശതമാനം വില കുറഞ്ഞ് 62,918 രൂപയാണ് ഇന്നത്തെ വില.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.