സംസ്ഥാനത്ത് ഓട്ടോ- ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചേക്കും
Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ- ടാക്സി യാത്രാനിരക്ക് കൂട്ടാൻ ശുപാർശ. ഓട്ടോയുടെ മിനിമം നിരക്ക് ഇരുപത് രൂപയിൽ നിന്നും 30 രൂപയാക്കാനും ടാക്സിയുടേത് 150 രൂപയിൽ നിന്നും 200 രൂപയാക്കാനുമാണ് ശുപാർശ. ജസ്റ്റിസ് രാമചന്ദ്രൻനായർ കമ്മിഷന്‍റെ ശുപാർശ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകളിൽ വർദ്ധവന് ഉണ്ടാകണമെന്നാണ് കമ്മീഷന്‍റെ നിലപാട്. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർദ്ധനവിന്‍റെ സാഹചര്യത്തിലാണ് ഇത്തരമൊരു ശുപാർശ കമ്മീഷൻ നൽകിയിരിക്കുന്നത്. ഓട്ടോയ്ക്ക് ഒന്നര കിലോമീറ്ററിന് മിനിമം ചാർജ് 20 രൂപയാണ്. ഇത് 30 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്. ഇതു കൂടാതെ, ഓരോ കിലോമീറ്ററിനും 12 രൂപ വെച്ച് നൽകണമെന്നാണ് പുതിയ
ശുപാർശ. നേരത്തെ, ഇത് 10 രൂപയായിരുന്നു.
advertisement
ടാക്സി നിരക്കിൽ നിലവിൽ അഞ്ചു കിലോമീറ്റർ ഓടുന്നതിന് മിനിമം 150 രൂപയായിരുന്നു ചാർജ്. ഇത് 200 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. അധികമായി വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ അധികമായി നൽകണമെന്നും ശുപാർശയിൽ ആവശ്യപ്പെടുന്നു. അതേസമയം, ഓൺലൈൻ ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നുള്ള മോട്ടോർ വാഹന തൊഴിലാളികളുടെ ആവശ്യം പ്രായോഗികമല്ലെന്നും കമ്മീഷൻ ശുപാർശയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2018 10:09 AM IST