അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു
Last Updated:
തിരുവനന്തപുരം: ബിജെപിയും ശബരിമല കര്‍മസമിതിയും നേതൃത്വം നല്‍കിയ അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു. തുഷാര്‍ വെള്ളാപ്പള്ളിയുള്‍പ്പെടെയുള്ള എന്‍ഡിഎ നേതാക്കളും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തില്ല.
ശബരിമല വിവാദമുണ്ടായ ഘട്ടം മുതല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നിന്നപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും ബിജെപിയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുകകയായിരുന്നു.
Also Read: അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരന് മർദനം
വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാരിന്റെ വനിതാ മതിലിന്റെ ചെര്‍മാന്‍ ആവുകയും എസ്എന്‍ഡിപിയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൗണ്‍സിലിന്റെ തീരുമാനമാണെന്നും ഇതില്‍ നിന്ന് ആര് വിട്ടു നിന്നാലും കര്‍ശന നടപടിയുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അയ്യപ്പജ്യോതിയില്‍ നിന്ന് തുഷാര്‍ വിട്ട് നിന്നത് ശ്രദ്ധേയമാണ്.
advertisement
ഇന്നലെയായിരുന്നു കേരളത്തില്‍ ബിജെപി നേതൃത്വത്തില്‍ അയ്യപ്പജ്യോതി നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 27, 2018 11:07 AM IST