HOME /NEWS /Kerala / തച്ചങ്കരി പുറത്ത്; സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയില്‍ ബി സന്ധ്യയും സുദേഷ് കുമാറും അനിൽകാന്തും

തച്ചങ്കരി പുറത്ത്; സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയില്‍ ബി സന്ധ്യയും സുദേഷ് കുമാറും അനിൽകാന്തും

ബി സന്ധ്യ. സുദേഷ് കുമാർ, അനിൽ കാന്ത്

ബി സന്ധ്യ. സുദേഷ് കുമാർ, അനിൽ കാന്ത്

അന്തിമ പട്ടികയില്‍ നിന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കി.

  • Share this:

    തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്കുള്ള അന്തിമ പട്ടിക തയ്യാറായി. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നീ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. ഇന്നലെ ചേര്‍ന്ന യുപിഎസ്‌സി പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം. ഇതിൽ സന്ധ്യയ്ക്കും സുദേഷ് കുമാറിനുമാണ് ഡിജിപി റാങ്കുള്ളത്.

    Also Read- കശ്മീരിൽ ആദ്യം തെരഞ്ഞെടുപ്പ്, പിന്നീട് സംസ്ഥാന പദവി നൽകുമെന്ന് പ്രധാനമന്ത്രി

    അതേസമയം, അന്തിമ പട്ടികയില്‍ നിന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കി. മനുഷ്യാവകാശ കമ്മീഷന്‍ ഇന്‍വിസ്റ്റിഗേഷന്‍ ഡിജിപി തസ്തികകയില്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ടോമിന്‍ ജെ തച്ചങ്കരി സംസ്ഥാന പൊലീസ് മേധാവി പദത്തിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവായി.

    Also Read- ആദ്യമായി കണ്ട കനത്ത മഴയിൽ തുള്ളിക്കളിച്ച് നായ്ക്കുട്ടി ! വൈറൽ വീഡിയോ

    തച്ചങ്കരി ഉള്‍പ്പടെ ഒമ്പതുപേരടങ്ങുന്ന പട്ടികയായിരുന്നു സംസ്ഥാനം യുപിഎസ്‌സിക്ക് കൈമാറിയത്. ഈ ഒമ്പത് പേരില്‍ നിന്നാണ് യുപിഎസസി മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കി സംസ്ഥാനത്തിന് തിരിച്ച് കൈമാറിയിരിക്കുന്നത്. ഇവരില്‍ നിന്ന് ഒരാളെയാണ് സംസ്ഥാനത്തിന് ഡിജിപിയായി നിയമിക്കാനാകുക. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ സുദേഷ് കുമാറിനാണ് മൂന്നുപേരില്‍ കൂടുതല്‍ സാധ്യത.

    Also Read- സ്ത്രീ സുരക്ഷയ്ക്കായി 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സംവിധാനം

    സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം ഇതാദ്യമായാണ് യുപിഎസ്‌സി പ്രത്യേക സമിതി രൂപീകരിച്ച് അവര്‍ നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെ കേരളത്തില്‍ ഡിജിപിയായി നിയമിക്കുന്നത്. മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഡിജിപി തസ്തികയിലേക്ക് നിയമനം നടത്തിയിരുന്നത്. ഈ മാസം 31 നാണ് നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി അവസാനിക്കുന്നത്.

    Also Read- വിവാഹത്തിന് പിന്നാലെ വരന്‍റെ കരണത്ത് അടിച്ച് വധു ഇറങ്ങിപ്പോയി

    യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണ് സമിതിയംഗങ്ങള്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ, 1987 മുതല്‍ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണ് കേരളം നല്‍കിയത്.

    Also Read- തന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ റൊണാള്‍ഡോയെ അഭിനന്ദിച്ച് അലി ദേയ്

    പട്ടികയിലുള്ള ബി സന്ധ്യ നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയാണ്. അനില്‍കാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്. പൊലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടിക തയ്യാറാക്കാന്‍ വ്യാഴാഴ്ച ഡല്‍ഹിയിൽ നടന്ന യുപിഎസ്‌സി യോഗത്തില്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും പങ്കെടുത്തിരുന്നു. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജൂണ്‍ 30നാണ് സര്‍വീസില്‍ നിന്ന് വിരമിക്കുക.

    First published:

    Tags: Dgp, Kerala police, Tomin thachankary