'ബഷീറിന്റെ ബേപ്പൂരും എഴുത്തച്ഛന്റെ തുഞ്ചൻ പറമ്പും അക്കിത്തത്തിന്റെ കുമരനല്ലൂരും എംടി യുടെ കൂടല്ലൂരും; ടൂറിസം മാപ്പിൽ ഇനി തൃത്താലയും

Last Updated:

തൃത്താലയിലെ ജനങ്ങള്‍ക്ക് നല്‍കിയ ഒന്നാമത്തെ വാഗ്ദാനമായ സമഗ്ര കുടിവെള്ള പദ്ധതിയുടെ നടപടികള്‍ അതിവേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും എം ബി രാജേഷ് അറിയിച്ചു.

എം.ബി രാജേഷ്
എം.ബി രാജേഷ്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സമഗ്ര സാംസ്‌കാരിക പൈതൃക ടൂറിസം പദ്ധതിയില്‍ രണ്ടു മാസത്തിനുള്ളില്‍ തന്നെ അതില്‍ ആദ്യ ചുവട്‌വയ്പ് നടത്താനായെന്ന് തൃത്താല എംഎല്‍എ എം ബി രാജേഷ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ബേപ്പൂര്‍-പൊന്നാനി-തൃത്താല-തസ്രാക്ക് മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബേപ്പൂര്‍, പൊന്നാനി, തൃത്താല, തസ്രാക്ക് എന്നിവിടങ്ങളിലെ സാമൂഹികവും സാംസ്‌കാരികവുമായ ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും ഉള്‍പ്പെടുത്തി നിളതീരത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള സമഗ്ര പദ്ധതിയാണ് ലിറ്റററി സര്‍ക്യൂട്ട്. തൃത്താലയിലെ ജനങ്ങള്‍ക്ക് നല്‍കിയ ഒന്നാമത്തെ വാഗ്ദാനമായ സമഗ്ര കുടിവെള്ള പദ്ധതിയുടെ നടപടികള്‍ അതിവേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും എം ബി രാജേഷ് അറിയിച്ചു.
എം ബ് രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ടൂറിസം മാപ്പില്‍ തൃത്താല
തൃത്താല ഇതാദ്യമായി കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുകയാണ്. ഇന്നവതരിപ്പിച്ചത് പുതുക്കിയ ബജറ്റായതിനാല്‍ ആരോഗ്യ മേഖലക്ക് മാത്രമാണ് ഊന്നല്‍. അതിന് പുറമെ കൂട്ടിച്ചേര്‍ത്ത വിരലിലെണ്ണാവുന്ന പദ്ധതികളിലൊന്ന് ബേപ്പൂര്‍- പൊന്നാനി -തൃത്താല -തസ്രാക്ക് മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് ആണ്.
advertisement
ഞാന്‍ തൃത്താലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ജനങളുടെ മുന്നില്‍ അവതരിപ്പിച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സമഗ്രമായ സാംസ്‌കാരിക പൈതൃക ടൂറിസം പദ്ധതി. രണ്ടുമാസത്തിനുള്ളില്‍ തന്നെ അതില്‍ ആദ്യത്തെ ചുവട്‌വയ്പ് നടത്തിയിരിക്കുകയാണ്.
മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂര്‍, ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിറഞ്ഞ തിരൂര്‍ തുഞ്ചന്‍ പറമ്പ്, രണ്ടു ജ്ഞാനപീഠങ്ങളുടെ തിളക്കം തൃത്താലക്ക് സമ്മാനിച്ച മഹാകവി അക്കിത്തത്തിന്റെ കുമരനല്ലൂരും എം. ടി യുടെ കൂടല്ലൂരും, നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള വി ടി ഭട്ടതിരിപ്പാടിന്റെ രസിക സദനവും, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം തുടിക്കുന്ന ആനക്കര വടക്കത്തു തറവാടും, പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യത്താല്‍ പുകള്‍പെറ്റ ഈരാറ്റുങ്കല്‍ ക്ഷേത്രവും, ആമക്കാവിനടുത്തുള്ള ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ടങ്ങളും, കട്ടില്‍ മാടത്തെ ജൈന വിഹാരവും, തൃത്താല കേശവ പൊതുവാളിന്റെയും ഛത്രവും ചാമരവും എഴുതിയ എം. പി ശങ്കുണ്ണി നായരുടെയും സ്മരണകളും, വാദ്യകലയുടെ മഹിമയേറിയ പെരിങ്ങോടും തൃത്താലയുടെ ആയുര്‍വേദ മികവിന്റെ കേന്ദ്രങ്ങള്‍ക്കും പുറമേ 25കി. മീ. ദൈര്‍ഘ്യമുള്ള നിളാതീരവും സ്പര്‍ശിച്ചു കൊണ്ടുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് ലിറ്റററി സര്‍ക്യൂട്ട്. ഇതിനൊപ്പം വെള്ളിയാങ്കല്ലിനെ ടൂറിസ്റ്റു കേന്ദ്രമായി വികസിപ്പിക്കാനും പദ്ധതിയുണ്ടാകും.
advertisement
തൃത്താലയിലെ ജനങ്ങള്‍ക്ക് കൊടുത്ത ഒന്നാമത്തെ വാഗ്ദാനം സമഗ്ര കുടിവെള്ള പദ്ധതിയായിരുന്നു. അതിന്റെ നടപടികള്‍ അതിവേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. വിശദ വിവരങ്ങള്‍ പിന്നീട് പങ്കു വക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബഷീറിന്റെ ബേപ്പൂരും എഴുത്തച്ഛന്റെ തുഞ്ചൻ പറമ്പും അക്കിത്തത്തിന്റെ കുമരനല്ലൂരും എംടി യുടെ കൂടല്ലൂരും; ടൂറിസം മാപ്പിൽ ഇനി തൃത്താലയും
Next Article
advertisement
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
  • മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടനുള്ള അവസാന റൗണ്ടിൽ.

  • കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, നസ്രിയ നസീം എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയിൽ.

  • 128 ചിത്രങ്ങളിൽ നിന്ന് 38 സിനിമകൾ മാത്രമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ.

View All
advertisement