തിരുവനന്തപുരം: വർക്കല ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി സദാശിവ (34) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഭാര്യ സ്നേഹ സരസ്വതിയോടൊപ്പം ഉല്ലാസയാത്രയ്ക്കായി എത്തിയതായിരുന്നു.
രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഓടയം ബീച്ചിൽ ഇവർ താമസിക്കുന്ന സ്വകാര്യ റിസോർട്ടിന് സമീപത്തെ ബീച്ചിൽ സദാശിവ കുളിക്കാനിറങ്ങുകയായിരുന്നു. തിരയിൽ അകപ്പെട്ട യുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡും ചേർന്ന് കരയ്ക്കെത്തിച്ചു. വർക്കല ശ്രീനാരായണ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Also Read- മുതിർന്ന മാധ്യമപ്രവർത്തകൻ ജി. ശേഖരൻ നായർ അന്തരിച്ചു
മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പൂർത്തികരിക്കുമെന്നു അയിരൂർ എസ് ഐ സജിത്ത് അറിയിച്ചു.
ഇവർ വർക്കല എത്തിയിട്ട് 2 ദിവസമായെന്നാണ് വിവരം. ഇന്ന് ഉച്ചയോടുകൂടി തിരികെ ബെംഗളൂരുവിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് റിസോർട്ട് അധികൃതർ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.