മദ്യാസക്തിയുള്ളവർക്ക് മദ്യം വീട്ടിലെത്തും; ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം

Last Updated:

Liquor Issue | മദ്യം വീട്ടിലെത്തിക്കുന്നതിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഒരു ദിവസം ആറ് പെഗ്ഗ് എന്ന കണക്കിലായിരിക്കും വിതരണമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തിരുവനന്തപുരം: മദ്യാസക്തിയുണ്ടെന്നു ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയാൽ ഇനി മദ്യം വീട്ടിലെത്തും. സർക്കാരിന്റെ പുതിയ മാർഗനിർദേശ പ്രാകാരം പെർമിറ്റ് ലഭിക്കുന്നവരുടെ വീട്ടിൽ ബിവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് മദ്യം എത്തിച്ചു നൽകുക. മൂന്നുഘട്ടങ്ങളിലായുള്ള നടപടിക്രമങ്ങളുടെ മാർഗനിർദേശം ഉടൻ പുറത്തിറക്കും.
രോഗിക്ക് വിത്ത്ഡ്രോവൽ സിംപ്റ്റം ഉണ്ടെന്ന ഒപ്പും സീലോടും കൂടിയ  ഡോക്ടറുടെ കുറിപ്പടിയാണ് ഇതിൽ ആദ്യത്തേത്. ഈ കുറിപ്പടിയുമായി എക്സൈസ് റേഞ്ച് ഓഫീസിലോ സർക്കിൾ ഓഫീസിലോ എത്തി പെർമിറ്റ് വാങ്ങണമെന്നതാണ് രണ്ടാമത്തെ ഘട്ടം. തുടർന്ന് ഈ പെർമിറ്റിന്റെ പകർപ്പ് എക്സൈസ് വകുപ്പ് ബിവറേജസ് കോർപ്പറേഷനു കൈമാറും.  പകർപ്പിലുള്ള രോഗിയുടെ ഫോൺ നമ്പരിലേക്ക് ബിവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട് മദ്യം നൽകും.
advertisement
അതിനിടെ ‍‍ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭിക്കുമെന്ന് അറിഞ്ഞ് നിരവധി പേരാണ് എക്സൈസ് ഓഫീസുകളിലെത്തുന്നത്. കൊച്ചിയിൽ എട്ടുപേരും തിരുവനന്തപുരത്ത് മൂന്നു പേരും കോഴിക്കോട് രണ്ടു പേരും ഇത്തരത്തിൽ ഓഫീസുകളിലെത്തി. എന്നാൽ കൃത്യമായ മാർഗനിർദേശം ലഭിക്കാത്തതിനാൽ ഇവരെ തിരിച്ചയക്കുകയായിരുന്നു. സർക്കാരിന്റെ വിമുക്തി കേന്ദ്രങ്ങളിൽ ഇന്നലെ 150-ഓളം പേരാണ് ചികിത്സയ്ക്കെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യാസക്തിയുള്ളവർക്ക് മദ്യം വീട്ടിലെത്തും; ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement