Bevco | ബെവ്‌കോ വിറ്റതിൽ തിരിച്ചെത്തിയത് 80 ടണ്ണിലധികം പ്ലാസ്റ്റിക് കുപ്പി !
- Published by:meera_57
- news18-malayalam
Last Updated:
സെപ്റ്റംബർ 10 ന് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ബെവ്കോ റിട്ടേൺ സ്കീം ആരംഭിച്ചു
പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന ബെവ്‌കോയുടെ പദ്ധതിക്ക് വൻ സ്വീകാര്യത. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിയ പരീക്ഷണ പദ്ധതിയിൽ മൂന്നു മാസത്തിനകം തിരികെയെത്തിയത് 33,17,228 പ്ലാസ്റ്റിക് മദ്യക്കുപ്പികൾ. ഏകദേശം 80 ടണ്ണിലധികം തൂക്കം വരും. കുപ്പികൾ ക്ലീൻ കേരള കമ്പനി പുനർസംസ്കരണത്തിനായി കൊണ്ടുപോകും. പ്ലാസ്റ്റിക് കുപ്പികൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിനായി സെപ്റ്റംബർ 10 ന് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ബെവ്കോ റിട്ടേൺ സ്കീം ആരംഭിച്ചു.
പ്രത്യേകം QR കോഡ് പതിപ്പിച്ചാണ് കുപ്പി ഒന്നിന് 20 രൂപ വീതം ഈടാക്കുന്നത്. തിരികെ എത്തിച്ചാൽ ഈ തുക ഉപഭോക്താവിന് മടക്കിനൽകും. തിരികെ നൽകുമ്പോഴും ഈ QR കോഡ് ഉണ്ടായിരിക്കണം.
2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10വരെയുള്ള കാലയളവിൽ കണ്ണൂരിലെ ഔട്ട്ലെറ്റുകളിൽ 15,86,833 പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെത്തി. 38.835.16 കിലോ കുപ്പികളാണ് ഇങ്ങനെ തിരികെക്കിട്ടിയത്. തിരുവനന്തപുരത്ത് 42,028.34 കിലോ വരുന്ന 17,30,395 കുപ്പികൾ തിരിച്ചെത്തി. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത് പയ്യന്നൂർ ഔട്ട്ലെറ്റിലാണ്. 5585.8 കിലോ കുപ്പികളാണ് ഇവിടെ കിട്ടിയത്. തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത് മുക്കോല ഔട്ട്ലെറ്റിൽ 6101.14 കിലോ കുപ്പികൾ ലഭ്യമായി.
advertisement
അടുത്ത ഘട്ടത്തിൽ കോഴിക്കോടും വൈറ്റിലയിലും പദ്ധതി അവതരിപ്പിക്കും. 15 രൂപയും 20 രൂപയും വിലയുള്ള പുനരുപയോഗിക്കാവുന്ന തുണിസഞ്ചികൾ പുറത്തിറക്കാനും കോർപ്പറേഷൻ പദ്ധതിയിടുന്നു. സംസ്ഥാനത്തെ 284 ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വർഷം ശരാശരി 51 കോടി കുപ്പി വിദേശമദ്യം വിൽക്കുന്നതായി കണക്കാക്കുന്നു.
അതേസമയം, കോർപ്പറേഷൻ തങ്ങളുടെ റീട്ടെയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തുന്നു. സംസ്ഥാനത്തെ 283 ഔട്ട്‌ലെറ്റുകളിൽ നിലവിൽ 30-40 എണ്ണം മാത്രമാണ് സ്വാശ്രയ ഔട്ട്‌ലെറ്റുകളായി പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത 25 ഔട്ട്‌ലെറ്റുകൾ നവീകരിക്കാൻ ബെവ്‌കോ ലക്ഷ്യമിടുന്നു.
advertisement
Summary: Bevco's plastic liquor bottle return scheme has received a huge response. In the pilot project implemented in Thiruvananthapuram and Kannur districts, 33,17,228 plastic liquor bottles were returned within three months. It weighs more than 80 tonnes. The bottles will be taken for recycling by Clean Kerala Company. In order to reduce environmental pollution caused by plastic bottles, Bevco launched a pilot return scheme on September 10 at 10 outlets in Thiruvananthapuram and Kannur districts
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 19, 2025 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bevco | ബെവ്‌കോ വിറ്റതിൽ തിരിച്ചെത്തിയത് 80 ടണ്ണിലധികം പ്ലാസ്റ്റിക് കുപ്പി !










