HOME /NEWS /Kerala / ലോക്ക്ഡൌൺ കാലത്തെ മദ്യക്കടത്തിൽ നടപടി എടുത്ത് ബെവ്കോ; മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി.

ലോക്ക്ഡൌൺ കാലത്തെ മദ്യക്കടത്തിൽ നടപടി എടുത്ത് ബെവ്കോ; മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ബിവറേജസ് കോർപറേഷൻ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ്  ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

 • Share this:

  ലോക്ക്ഡൌണിൻ്റെ മറവിൽ മുണ്ടക്കയം ബീവറേജ് ഔട്ട്ലറ്റിൽ നിന്നും വിദേശമദ്യം കടത്തിയ സംഭവം വൻവിവാദമായിരുന്നു. ആയിരം ലിറ്ററോളം മദ്യം ആണ് ഇവിടെനിന്ന് കടത്തിയെന്നാണ് എക്സൈസും ബിവറേജസ് കോർപ്പറേഷൻ ഓഡിറ്റ് വിഭാവും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മദ്യക്കച്ചവടം നടത്തിയ ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി ബിവറേജസ് കോർപ്പറേഷൻ രംഗത്തെത്തിയത്. മുണ്ടക്കയം ഔട്ട്ലെറ്റിലെ മുഴുവൻ ജീവനക്കാർക്കുമെതിരെ അച്ചടക്ക നടപടി എടുത്തതായി ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു. നേരത്തെ എക്സൈസ് സംഭവത്തിൽ  കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ബിവറേജസ് കോർപറേഷൻ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ്  ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഷോപ്പ് ഇൻ ചാർജ് സുരേന്ദ്രന് എതിരെയായിരുന്നു എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു.

  അനധികൃത  മദ്യക്കടത്തിൽ ആരോപണ വിധേയരായ  താത്കാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി ,സനൽ എന്നിവരെ ജോലിയിൽ നിന്നും പിരിച്ചുവിടാനും ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചു. ഇക്കാര്യത്തിലും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.

  ഷോപ്പ് അസിസ്റ്റൻ്റ്  വിഷ്ണു അടക്കം മറ്റു രണ്ടു  ജീവനക്കാരെ സ്ഥലം മാറ്റാനും ഉത്തരവ് ഇറക്കിയതായി ബിവറേജസ് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

  നമ്മുടെ നഗരത്തിൽ (തിരുവനന്തപുരം)

  ലോക്ക് ഡൗണിൽ ജനങ്ങളാകെ പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിലാണ് മുണ്ടക്കയത്ത് മദ്യ വില്പന തകൃതിയായി നടന്നത്. നാട്ടിലാകെ വ്യാജവാറ്റ് പെരുകിയത് പിടികൂടുന്ന തിരക്കിലായിരുന്നു എക്സൈസ്. അതിനിടെയാണ് മുണ്ടക്കയത്ത് ബിവറേജസ് കോർപ്പറേഷൻ നടത്തുന്ന സർക്കാർ മദ്യ വില്പനശാലയിൽ തന്നെ വൻതോതിൽ മദ്യം വിറ്റതായി കണ്ടെത്തിയത്.  മുണ്ടക്കയം ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പികൾ കടത്തി വിൽപ്പന നടത്തി എന്നാണ് എക്സൈസ് നടത്തിയ പരിശോധനയിൽ വ്യക്തമായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്, സഞ്ജീവ്കുമാര്‍, ബീവറേജ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗം  പ്രതിനിധികളായ കെ.സി. പ്രദീപ്കുമാര്‍, സി.വി.ലിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്നാലുടൻ  ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ ബിവറേജസ്  കോർപറേഷൻ വ്യക്തമാക്കിയിരുന്നു.സംഭവത്തെ തുടർന്ന് ജില്ലയിലെ മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ ഇത്തരത്തിൽ വിൽപന നടന്നോ എന്ന കാര്യം കൂടി പരിശോധിച്ചു വരികയാണ് ബീവറേജസ് കോർപ്പറേഷൻ.

  എന്നാൽ മറ്റു കേന്ദ്രങ്ങളിൽ ഇത്തരം തിരുമുറിവുകൾ ഉണ്ടായിട്ടില്ല എന്ന പ്രാഥമിക വിലയിരുത്തൽ ആണ് കോർപ്പറേഷൻ നടത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയാൽ എക്സൈസ് വകുപ്പ് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കും. ഇപ്പോൾ എടുത്തിരിക്കുന്ന അച്ചടക്കനടപടിക്ക് അപ്പുറം ഉള്ള നടപടികൾ ആകും എക്സൈസ് സ്വീകരിക്കുക. അങ്ങനെ വന്നാൽ ബിവറേജസ് കോർപ്പറേഷനും കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് സാധ്യത. മുണ്ടക്കയം ഔട്ട്ലെറ്റിൽ നിന്നും വളരെ ആസൂത്രിതമായി മദ്യം പുറത്തെത്തിച്ചു വൻ തുകയ്ക്ക് മറിച്ചുവിറ്റു എന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്.

  Summary

  Beverages Corporation takes action on its employees at the Mundakkayam outlet after getting evidence for smuggling 1000litres of alcohol from the outlet

  First published:

  Tags: Bevco, Bevco outlet, Beverages Corporation, Kerala