advertisement

പൂഞ്ഞാർ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികൻ ആശുപത്രിയിൽ

Last Updated:

ശബ്ദംകാരണം ആരാധന തടസപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം ചോദിക്കാന്‍ പുറത്തിറങ്ങിയ വൈദികനെ അക്രമാസക്തരായ യുവാക്കള്‍ രണ്ട് തവണ ബൈക്ക് ഇടിപ്പിക്കുകയായിരുന്നു

പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറാന പള്ളി അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് ഒരുകൂട്ടം യുവാക്കള്‍ ബൈക്കിടിച്ച് വീഴ്ത്തി. ആരാധനാ നടന്നുകൊണ്ടിരിക്കെ പള്ളിമുറ്റത്ത് കടന്ന യുവാക്കള്‍ ബൈക്ക് റേസിങ് നടത്തുകയായിരുന്നു. ശബ്ദംമൂലം ആരാധന തടസപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം ചോദിക്കാന്‍ പുറത്തിറങ്ങിയ വൈദികനെ അക്രമാസക്തരായ യുവാക്കള്‍ രണ്ട് തവണ ബൈക്ക് ഇടിപ്പിക്കുകയായിരുന്നു.
അക്രമികളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് ഗേറ്റ് അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയാണ് സംഭവം. പരിക്കേറ്റ ഫാ. തോമസ് ആറ്റുച്ചാലിനെ പരിക്കുകളോടെ പാല മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോമ്പ് കാലം ആയതിനാല്‍ പള്ളിയില്‍ ഇന്ന് ആരാധന നടക്കവെയാണ് ബൈക്ക് റേസിങ്ങുമായി യുവാക്കളെത്തിയത്. ഈരാറ്റുപേട്ട പൊലീസും പാലാ ഡിവൈഎസ്പിയും പള്ളിയിലെത്തി വിശദാംശങ്ങൾ തേടി.
വൈദികനെതിരെ ഉണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു. പള്ളി കോംപൗണ്ടില്‍ ലഹരി ഉപയോഗിച്ച് സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടത്തെ ചോദ്യം ചെയ്ത ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ചിതിനെതിരെ പാലാ രൂപത എസ്എംവൈഎം, എകെസിസി, പിതൃവേദി എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു.
advertisement
സംഭവത്തില്‍ പൊലീസ് ശക്തമായ അന്വേഷണം നടത്തണമന്നും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ആവശ്യപെട്ടു. സംഭവം അങ്ങേയറ്റം അപലിനീയമാണന്നും കുറ്റവാളികള അറസ്റ്റ് ചെയ്യത് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ നേതൃസമ്മേളനം ആവശ്യപ്പെട്ടു.
പരിക്കേറ്റ വികാരിയെ കോട്ടയം എം പി തോമസ് ചാഴികാടൻ സന്ദര്‍ശിച്ചു. ആക്രമണം പ്രതിഷേധാർഹമാണ്. അക്രമികൾക്കെതിരെ കർശന നടപടി വേണം. പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദികനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും ചാഴികാടൻ ആവശ്യപ്പെട്ടു.
advertisement
'പൂഞ്ഞാർ പള്ളിയിൽ വൈദികനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ചോദിക്കാനും പറയാനും ആരുമില്ലാ എന്ന് കരുതരുത്…'- കോട്ടയം ജില്ലാ പഞ്ചായത്തംഗവും ബിജെപി നേതാവുമായ ഷോണ്‍ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂഞ്ഞാർ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികൻ ആശുപത്രിയിൽ
Next Article
advertisement
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
  • ഗുരുവായൂരിലെ 1977 മുതൽ 2021 വരെ എംഎൽഎമാരുടെ പട്ടിക ഫ്ലക്സ് ബോർഡിൽ ബി ഗോപാലകൃഷ്ണൻ സ്ഥാപിച്ചു

  • പച്ച നിറത്തിലുള്ള ഭാഗത്ത് എംഎൽഎമാരുടെ പേരുകൾ, കാവി നിറത്തിലുള്ള ഭാഗത്ത് മാറ്റം ആവശ്യപ്പെട്ട് സന്ദേശം

  • വർഗീയത ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയപ്പോൾ നിയമനടപടികൾ തുടരുന്നതിനിടെയാണ് വിവാദം

View All
advertisement