തൃപ്പൂണിത്തുറയിലെ സ്കൂട്ടര്‍ യാത്രക്കാരിയുടെ മരണം; അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരന്‍ കസ്റ്റഡിയില്‍, മുന്‍പും സമാന അപകടം

Last Updated:

2020 ജൂൺ 12 ന് ലോക്ക്ഡൗൺ സമയത്ത് വിഷ്ണുവിന്റെ ഇതേ ബൈക്കിടിച്ച് ഒരു സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു

തൃപ്പൂണിത്തുറയിൽ സ്കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അപകടമുണ്ടാക്കിയ  ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇയാൾ വാഹനം നിർത്താതെ പോവുകയായിരുന്നു.
കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്.2020 ജൂൺ 12 ന് ലോക്ക്ഡൗൺ സമയത്ത് വിഷ്ണുവിന്റെ ഇതേ ബൈക്കിടിച്ച് ഒരു സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു.
ഇന്ന് രാവിലെ 9.30 ന് തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലായിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരൻ ഓവർടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേൺ എടുക്കുകയായിരുന്നു.
advertisement
ഈ ബൈക്കിന്റെ പുറകിൽ ഇടിച്ച് യുവതി സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു.ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃപ്പൂണിത്തുറയിലെ സ്കൂട്ടര്‍ യാത്രക്കാരിയുടെ മരണം; അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരന്‍ കസ്റ്റഡിയില്‍, മുന്‍പും സമാന അപകടം
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement