'പണിയെടുക്കാതെ ഖജനാവുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടെ'; കെ.സുരേന്ദ്രന്‍

Last Updated:

‘നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടേ?’ എന്നായിരുന്നു മാധ്യമപ്രവർത്തകരെ എംസി ദത്തന്‍ അധിക്ഷേപിച്ചത്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് എം.സി ദത്തന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.‘നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടേ?’ എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ ഉപദേശം. ഇതിനെതിരെയാണ് കെ,സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
 ‘പണിയുണ്ടായിരുന്ന കാലത്തൊരുപണിയുമെടുക്കാതെ കൊടിയുമെടുത്തുനടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കിവെച്ച് അതിന്റെ പേരിൽ വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടന്ന്. സെക്രട്ടറിയേറ്റുനടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പ്’ -കെ.സുരേന്ദ്രന്‍ കുറിച്ചു.
advertisement
യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ സ്ഥലത്തെത്തിയ എം സി ദത്തനെ പൊലീസ് തടഞ്ഞിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ അദ്ദേഹം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണെന്ന് അറിയിച്ചപ്പോഴാണ് ദത്തനെ അകത്തേക്ക് കടത്തിവിടാൻ പൊലീസ് തയാറായത്.
ഇതിനുശേഷമായിരുന്നു മൈക്കുമായി നിന്ന മാധ്യമപ്രവര്‍ത്തകരോട് ശാസ്ത്ര ഉപദേഷ്ടാവിന്റെ തരംതാണ പ്രയോഗം.വേറെ പണിയില്ലേ എന്നും തെണ്ടാൻ പൊയ്ക്കൂടേ എന്നുമായിരുന്നു ലൈവ് സംപ്രേഷണത്തിനിടെ എം സി ദത്തന്റെ ചോദ്യം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പണിയെടുക്കാതെ ഖജനാവുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടെ'; കെ.സുരേന്ദ്രന്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement