'കോമാളി' സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലേകും: എ.പി.അബ്ദുള്ളക്കുട്ടി
- Published by:user_49
- news18-malayalam
Last Updated:
കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്, ലീഗ് എന്ന 'കോമാളി' സഖ്യം പിണറായിക്ക് തുണയായെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി
കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്, ലീഗ് എന്ന 'കോമാളി' സഖ്യം പിണറായിക്ക് തുണയായെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ഈ 'കോമളി' സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പില്‍ ഇടതിന്‍റെ മികച്ച വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്, ലീഗ് എന്നീ മുന്ന് പാർട്ടികളെയും പരിഹസിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നത്.
''കോ ... മാ... ലീ സഖ്യം പിണറായിക്ക് തുണയായി. ഈ "കോമളി "സഖ്യം കോൺഗ്രസ്സ് മുക്ത കേരളത്തിന് തണലാകും ...'' എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
advertisement
കോ ... മാ... ലീ സഖ്യം
പിണറായിക്ക് തുണയായി
ഈ "കോമളി "സഖ്യം കോൺഗ്രസ്സ് മുക്ത കേരളത്തിന് തണലാകും ...
Posted by AP Abdullakutty on Wednesday, December 16, 2020
കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നതിന്റെ സന്തോഷവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു എന്നാൽ ബിജെപി സ്ഥാനാർഥിയായിരുന്ന സഹോദരന്‍റെ തോൽവിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2020 9:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോമാളി' സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലേകും: എ.പി.അബ്ദുള്ളക്കുട്ടി