'ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല, ഞങ്ങളും തട്ടിപ്പിന്റെ ഇര'; പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രധാനമന്ത്രിക്ക് അടുത്ത് അനന്തു കൃഷ്ണൻ പോയതിനെ കുറിച്ച് എനിക്കറിയില്ലെന്നും എഎൻരാധാകൃഷ്ണൻ പറഞ്ഞു
കൊച്ചി: പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് അനന്തു കൃഷ്ണൻ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ. സായി ഗ്രാം ചെയർമാൻ അനന്തകുമാറാണ് സിഎസ്ആർ പദ്ധതി തനിക്ക് പരിചയപ്പെടുത്തി തന്നതെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
കടന്നപ്പള്ളിയും ശിവൻകുട്ടിയും പങ്കെടുത്ത പരിപാടികളുടെ ചിത്രവും തന്നെ കാണിച്ചിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബുമായി ഉള്ള സഹകരണത്തെ കുറിച്ചും തന്നോടു പറഞ്ഞുവെന്ന് രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സൈൻ സംഘടനയും തട്ടിപ്പിൻ്റെ ഇരയാണെന്ന് എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
Check here: Kerala Budget 2025 Updates
പദ്ധതിയുടെ ഭാഗമായത് ജനസേവനത്തിനുവേണ്ടിയാണ്. പദ്ധതിയുടെ പേരിൽ താൻ ഒരു രൂപ പോലെ കൈപറ്റിയിട്ടില്ല. ഞങ്ങളും (SIGN ) ഒരു ഇരയാണ്. മൂവാറ്റുപുഴയിൽ അനന്തുവിനെതിരെ കേസെടുത്ത ശേഷവും കോഴിക്കോട് ഐജി ഓഫിസിൽ ആസ്ഥാനത്ത് നാഷണൽ എൻജിഒ കോൺഫെഡറേഷൻ പരിപാടി നടത്തി. ഒക്ടോബർ 30-നായിരുന്നു പരാതി. ഐജി സേതുരാമനായിരുന്നു ഉദ്ഘാടകൻ. ആ പരിപാടിയിലും അനന്തു പങ്കെടുത്തിരുന്നെന്ന് എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കി.
advertisement
അനന്തുവിനെ കാണാൻ ഫ്ലാറ്റിൽ പോയത് പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സംസാരിക്കുന്നതിനായിരുന്നു. ഇതുവരെ 5620 വണ്ടികളാണ് സൈൻ നൽകിയത്. ഇനി 5 ശതമാനം പേർക്കാണ് വണ്ടി നൽകാനുള്ളത്. ഞാൻ കൈ കഴുകി ഓടില്ല. വണ്ടി വേണ്ടവർക്ക് വണ്ടിയോ പണം വേണ്ടവർക്ക് പണമോ നൽകും. പ്രധാനമന്ത്രിക്ക് അടുത്ത് അനന്തു കൃഷ്ണൻ പോയതിനെ കുറിച്ച് എനിക്കറിയില്ല. സായിഗ്രാം പ്രതിനിധി എന്ന പേരിലാവാം പോയതെന്നും എഎൻ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
February 06, 2025 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല, ഞങ്ങളും തട്ടിപ്പിന്റെ ഇര'; പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ