• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിഷേധം പോലീസിനെതിരെ; മർദിച്ച പോലീസുകാരന്റെ കൈവെട്ടുമെന്ന് യുവമോർച്ച; പോലീസുകാരനെ വളഞ്ഞിട്ട് മർദിച്ച് യൂത്ത് കോൺഗ്രസ്

പ്രതിഷേധം പോലീസിനെതിരെ; മർദിച്ച പോലീസുകാരന്റെ കൈവെട്ടുമെന്ന് യുവമോർച്ച; പോലീസുകാരനെ വളഞ്ഞിട്ട് മർദിച്ച് യൂത്ത് കോൺഗ്രസ്

ജയിൽവാസം അനുഭവിക്കുന്ന ബിജെപിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും ജില്ലാ സെക്രട്ടറി

  • Share this:

    കോഴിക്കോട്: പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി യുവമോർച്ച-ബിജെപി നേതാക്കൾ. യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സിഐക്കെഎതിരെയാണ് വധഭീഷണി. നടക്കാവ് സിഐ ജിജീഷ് യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെയെന്ന് ബിജെപി ജില്ലാ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ റിനീഷ് ഭീഷണി മുഴക്കി.

    ജയിൽവാസം അനുഭവിക്കുന്ന ബിജെപിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പറഞ്ഞു. സിഐ ജിജീഷിന്റെ കൈ വെട്ടിമാറ്റണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മോഹനനും ആക്രോഷിച്ചു.

    മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധ സമരത്തിൽ കഴിഞ്ഞദിവസം യുവമോർച്ച പ്രവർത്തകനെ പൊലീസ് മരദ്ദിച്ചതായാണ് ആരോപണം. ഇന്ന് യുവമോർച്ചയുടെ കമ്മീഷണർ ഓഫീസ് മാർച്ചിനിടയിലാണ് നേതാക്കളുടെ കൊലവിളി പ്രസംഗം. മാർച്ചിൽ സംഘർഷവുമുണ്ടായി.

    Also Read- ‘കരിങ്കൊടി കാട്ടുന്നവര്‍ ആത്മഹത്യാ സ്‌ക്വാഡല്ല, കോണ്‍ഗ്രസിന്റെ പുലിക്കുട്ടികള്‍’: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

    ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

    അതേസമയം, കളമശ്ശേരിയിൽ ഷാഫി പറമ്പിൽ അടക്കമുള്ളവർക്കെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു ക്ലിഫ് ഹൗസിലേക്ക് കറുപ്പ് വസ്ത്രമണിഞ്ഞ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ഇവിടേയും പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ പൊലീസുകാരനെ പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

    Also Read- തിരികെ വന്ന മുഖ്യമന്ത്രിയുടെ തലസ്ഥാനത്തെ ആദ്യ പരിപാടി റദ്ദാക്കി; മുൻഗണനാ കാർഡുകളുടെ വിതരണം ഉദ്‌ഘാടനം ചെയ്യും

    കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈസ്റ്റ് സ്റ്റേഷൻ ഉരോധിച്ചു. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. മന്ത്രി പി രാജീവ് പങ്കെടുത്ത കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം നിക്ഷേപ സംഗമത്തിന്റെ വേദിക്ക് സമീപമായിരുന്നു സംഭവം. പൊലീസ് സാന്നിധ്യത്തിലായിരുന്നു മർദനം.

    അതേസമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘം തന്നെയെന്നു ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി മരിക്കാനാണ് പ്രതിഷേധക്കാരുടെ ശ്രമം. അതിന് തടയിടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

    Published by:Naseeba TC
    First published: