തിരുവനന്തപുരം: ഇടതുമുന്നണിയിലേക്കുള്ള ജോസ് കെ മാണിയുടെ പ്രവേശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതി കേസുകള്‍ വച്ച് ബ്ലാക്ക് മെയില്‍ ചെയ്താണ് ഇടതുമുന്നണി ജോസ് കെ മാണിയെ മുന്നണി മാറ്റിയതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
ബാര്‍ക്കോഴ കേസ് മാത്രമല്ല ഒരു ഫാക്‌ടറിയുമായി ബന്ധപ്പെട്ട കേസും മാര്‍ക്കറ്റിംഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോഗിച്ചാണ് സി.പി.എം കേരളാ കോണ്‍ഗ്രസിനെ ബ്ലാക്ക് മെയില്‍ ചെയ്തത്. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയന്‍. ഇപ്പോള്‍ നോട്ടെണ്ണല്‍ യന്ത്രം പിണറായി വിജയന് ആവശ്യമായതിനാലാണോ കേരളാ കോണ്‍സിനെ ഇടതുമുന്നണിയിലെടുത്തുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
ഇനി പാലാരിവട്ടം കേസ് കൂടി അട്ടിമറിച്ച് മുസ്ലീം ലീഗിനെ കൂടി മുന്നണിയിലെടുക്കുന്നതാകും നല്ലത്. എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ചത് ഇത്തരത്തിലുള്ള രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലേക്ക് പോകുന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതോടെ മധ്യകേരളത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമായി. ഇതോടെ എൻ.ഡി.എ ശക്തമായി മുന്നോട്ടുവരും. ഈ സാഹചര്യത്തില്‍ ഇവിടെ മത്സരം ഇടതുമുന്നണിയും എന്‍.ഡി.എയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Jose K Mani, K Surendran BJP President, Kerala congress, Kerala congress m, Ldf, Mani c kappan, P j joseph, Pala, Pj joseph, Udf, കെ സുരേന്ദ്രൻ, കേരള കോൺഗ്രസ്, ജോസ് കെ മാണി