'കലയിൽ ജാതിയോ നിറമോ.. വേര്‍തിരിവില്ല, അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാൻ ഉപയോഗിക്കരുത്: കെ. സുരേന്ദ്രൻ

Last Updated:

''ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും''

കെ.സുരേന്ദ്രന്‍
കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുതെന്നും ആര്‍എൽവി രാമകൃഷ്ണനൊപ്പമാണ് താനെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പ് ഇങ്ങനെ- ''കലയിൽ ജാതിയോ, നിറമോ, വർണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ല. കലാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആർ. എൽ. വി രാമകൃഷ്ണനൊപ്പം.''
advertisement
അതേസമയം, താൻ ആരുടേയും പേര് പരാമർശിച്ചിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചുനില്‍ക്കുന്നുവെന്നും കലാമണ്ഡലം സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീത്വം പൊതുവെ ആൺകുട്ടികൾക്ക് കുറവായിരിക്കും. കാണാൻ കൊള്ളില്ലാത്ത കുട്ടിയെ പൈസ കൂടുതൽ കൊടുത്ത് സൗന്ദര്യം ഉണ്ടാക്കികൊടുക്കുകയാണ്. ഭരതനാട്യവും കുച്ചിപ്പുടിയും കുഴപ്പമില്ല. എന്നാൽ മോഹിനിയാട്ടം അങ്ങനെയല്ല. വല്ലയിടത്തും മോഹനൻ എന്നുപറയുന്നുണ്ടോ? അത് മോഹിനി കളിക്കണം. മോഹിപ്പിക്കുന്നവൾ എന്നാണ് അതിന്റെ അർത്ഥം അത് പുരുഷനെ സംബന്ധിച്ച് കുറവായിരിക്കുമെന്നും സത്യഭാമ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കലയിൽ ജാതിയോ നിറമോ.. വേര്‍തിരിവില്ല, അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാൻ ഉപയോഗിക്കരുത്: കെ. സുരേന്ദ്രൻ
Next Article
advertisement
ഗായകൻ സുബീൻ‌ ഗാർഗിന്റേത് അപകട മരണമല്ല, കൊലപാതകമെന്ന് ആസാം മുഖ്യമന്ത്രി
ഗായകൻ സുബീൻ‌ ഗാർഗിന്റേത് അപകട മരണമല്ല, കൊലപാതകമെന്ന് ആസാം മുഖ്യമന്ത്രി
  • ആസാമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് ആസാം മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

  • സുബീൻ ഗാർഗിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

  • ഗായകന്റെ മരണത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും.

View All
advertisement